Asianet News MalayalamAsianet News Malayalam

അ​ഫ്ഗാ​ന്‍ പ്രശ്നം: ലക്ഷക്കണക്കിന് ആ​ളു​ക​ളെ കൊ​ല്ലു​ന്ന പ​രി​പാ​ടി​യോ​ടു ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെന്ന് ട്രംപ്

അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ഒ​രു യു​ദ്ധം വേ​ണ്ടി​വ​ന്നാ​ൽ അ​ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ജ​യി​ക്കാ​ൻ ത​നി​ക്കു ക​ഴി​യും. വേ​ണ്ടി​വ​ന്നാ​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്കാ​നും ക​ഴി​യും. 

Trumps comments reverberate in Afghanistan
Author
Washington D.C., First Published Jul 23, 2019, 3:03 PM IST

വാ​ഷിം​ഗ്ട​ണ്‍:  താ​ലി​ബാ​നു​മാ​യു​ള്ള 18 വ​ർ​ഷം നീ​ണ്ട അഫ്ഗാന്‍ യുദ്ധത്തില്‍  നയമാറ്റം വ്യക്തമാക്കി അമേരിക്ക. പാകിസ്ഥാന്‍ പങ്കാളിത്തത്തോടെ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അ​ടു​ത്തി​ടെ ച​ർ​ച്ച​ക​ളി​ൽ വ​ൻ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കു വ​ലു​താ​ണ്. അ​വി​ടെ യു​എ​സി​ന് അ​നു​കൂ​ല​മാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. 

അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ഒ​രു യു​ദ്ധം വേ​ണ്ടി​വ​ന്നാ​ൽ അ​ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ജ​യി​ക്കാ​ൻ ത​നി​ക്കു ക​ഴി​യും. വേ​ണ്ടി​വ​ന്നാ​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്കാ​നും ക​ഴി​യും. ദ​ശ​ല​ക്ഷം ആ​ളു​ക​ളെ കൊ​ല്ലു​ന്ന പ​രി​പാ​ടി​യോ​ടു ത​നി​ക്കു താ​ത്പ​ര്യ​മി​ല്ല. ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇ​മ്രാ​ന്‍ ഖാന്‍റ സാന്നിധ്യത്തില്‍ ട്രംപ് വാഷിംങ്ടണില്‍ പറഞ്ഞു. 

2001-ൽ ​യു​എ​സ് സ​ഖ്യ​സേ​ന അ​ഫ്ഗാ​നി​സ്ഥാന്‍ ആ​ക്ര​മ​ണം ന​ട​ത്തി താ​ലി​ബാ​നെ ത​ക​ർ​ക്കു​ന്ന​തു​വ​രെ താലിബാനെ സഹായിച്ചിരുന്നത് പാകിസ്ഥാനായിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പാ​ക്കി​സ്ഥാ​നു ന​ൽ​കു​ന്ന 300 ദശലക്ഷം ഡോ​ള​റി​ന്‍റെ സു​ര​ക്ഷാ​സ​ഹാ​യം യു​എ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. താലിബാനെ സഹായിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഇമ്രാന്‍റെ സന്ദര്‍ശന ശേഷം പാ​ക്കി​സ്ഥാ​നോ​ടു​ള്ള ന​യത്തില്‍ ട്രം​പ് അയവ് വരുത്തുന്നു എന്ന സൂ​ച​യാ​യാ​ണ് ട്രംപിന്‍റെ വാ​ക്കു​ക​ൾ.

Follow Us:
Download App:
  • android
  • ios