Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചതായി സ്ഥിരീകരണം

വെമുറായ് തുൾസീറാം, എസ് ആർ നാഗരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. മലയാളിയായ ഒരു ശ്രീലങ്കൻ പൗരയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

two more indians confirmed dead in srilankan blasts
Author
Colombo, First Published Apr 22, 2019, 5:50 PM IST

കൊളംബോ: ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചതായി സ്ഥിരീകരണം. വെമുറായ് തുൾസീറാം, എസ് ആർ നാഗരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. മലയാളിയായ ഒരു ശ്രീലങ്കൻ പൗരയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിൽ മരിച്ചവർ: ലോകാഷിനി, നാരായൺ ചന്ദ്രശേഖർ, ലക്ഷ്മണ ഗൗഡ രമേശ്, കെ ജി ഹനുമന്തരായപ്പ, എം രംഗപ്പ, കെ എം ലക്ഷ്മിനാരായൺ, വെമുറായ് തുൾസിറാം, എസ് ആർ നാഗരാജ്. ശ്രീലങ്കൻ പൗരയായ റസീന, മലയാളിയാണ്.

സ്ഫോടനങ്ങളിൽ 290 പേർ മരിച്ചെന്നാണ് ഇതുവരെ വന്ന കണക്ക്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുള്ള നാല് ജെഡിഎസ് പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. മൂന്ന് പേരെ കാണാനില്ലെന്നും കുമാരസ്വാമി അറിയിച്ചു.

Read More: ശ്രീലങ്കൻ ഭീകരാക്രമണത്തിൽ മരിച്ച കാസർകോട് സ്വദേശിയുടെ സംസ്കാരം ശ്രീലങ്കയിൽ നടത്തും

Follow Us:
Download App:
  • android
  • ios