യുകെ ഫോറിന്‍ ഓഫിസ് മിനിസ്റ്റര്‍ മാര്‍ക്ക് ഫീല്‍ഡാണ് ചോദ്യോത്തര വേളയില്‍ ചോദ്യമുന്നയിച്ചത്. നിരവധി രാജ്യങ്ങളെപ്പോലെ സമീപ കാലങ്ങളില്‍ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഉപദ്രവം വര്‍ധിക്കുകയാണ്. കോണ്‍സുലര്‍ തലത്തില്‍ നിര്‍ബന്ധമായും നടപടിയെടുക്കണമെന്നും ഫീല്‍ഡ് പറഞ്ഞു.
ലണ്ടന്‍: ഇന്ത്യയില്‍ കൃസ്ത്യാനികള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സബ്മിഷന്‍. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫോറിന്‍ ഓഫ് കമീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഷപ് ഓഫ് ട്രൂറോയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യുകെ ഫോറിന്‍ ഓഫിസ് മിനിസ്റ്റര്‍ മാര്‍ക്ക് ഫീല്‍ഡാണ് ചോദ്യോത്തര വേളയില്‍ ചോദ്യമുന്നയിച്ചത്.
നിരവധി രാജ്യങ്ങളെപ്പോലെ സമീപ കാലങ്ങളില്‍ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഉപദ്രവം വര്‍ധിക്കുകയാണ്. കോണ്‍സുലര്‍ തലത്തില്‍ നിര്‍ബന്ധമായും നടപടിയെടുക്കണമെന്നും ഫീല്‍ഡ് പറഞ്ഞു. മെയ് ആദ്യം പ്രാര്‍ത്ഥനാ വേളയില്‍ ക്രിസ്ത്യാനികളെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപി ഡേവിജ് ലിന്‍ഡനും പാര്‍ലമെന്‍റില്‍ ഉന്നയിച്ചു.
യുകെ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്താകമാനം 50ഓളം രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നതായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നൈജീരിയയില്‍ ഹണ്ട് വട്ടമേശ സമ്മേളനവും വിളിച്ചുചേര്‍ത്തിരുന്നു.
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നും നേരത്തെ ക്രിസ്ത്യന്‍ മത മേധാവികള്‍ ആരോപണമുന്നയിച്ചിരുന്നു. 2016ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 348 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017ല്‍ 736 ആയി ഉയര്‍ന്നു.ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്
