Asianet News MalayalamAsianet News Malayalam

പാകിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി യുഎസ്

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ എഫ്-16 വിമാനങ്ങളെ ഉപയോഗിച്ചിരുന്നു. 

US approves sales to F-16 jets to Pakistan
Author
Washington, First Published Jul 27, 2019, 3:22 PM IST

വാഷിംഗ്ടണ്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ പാകിസ്ഥാന് എഫ്-16 വിമാനങ്ങള്‍ വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.  125 ദശലക്ഷം ഡോളറിന്‍റെ യുദ്ധവിമാന കരാറിനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്. 2018 ജനുവരി മുതല്‍ പാകിസ്ഥാന് സുരക്ഷാ സഹായം നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാതെ കരാര്‍ സാധ്യമാകില്ലെന്ന് യുഎസ് അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനുള്ള സൈനിക സഹായ നിരോധനം നീക്കിയാല്‍ കരാറുമായി മുന്നോട്ട് പോകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഈ ആഴ്ചയില്‍ തന്നെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തെയുള്ള നിരോധനം നീക്കിയേക്കും. യുഎസിന്‍റെ സാങ്കേതിക സഹായം തുടരുന്നതിനായി പാകിസ്ഥാന്‍ അപേക്ഷിച്ചിരുന്നു. 
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ എഫ്-16 വിമാനങ്ങളെ ഉപയോഗിച്ചിരുന്നു.

പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് യുഎസ് എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന് കൈമാറിയത്. ഫ്രാന്‍സുമായി ഇന്ത്യ റാഫേല്‍ കരാര്‍ ഒപ്പിട്ട പിന്നാലെയാണ് അമേരിക്കയില്‍നിന്ന് കൂടുതല്‍ എഫ്-16 വിമാനങ്ങള്‍ വാങ്ങുന്നത്.

Follow Us:
Download App:
  • android
  • ios