ടെക്സസിലെ ഒരു വീട്ടിൽ ഗൃഹപ്രവേശ ചടങ്ങിനിടെ പൂജയ്ക്കിടെ പുക ഉയർന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി.

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഒരു വീട്ടിൽ ഗൃഹപ്രവേശ ചടങ്ങിന്റെ ഭാഗമായി പൂജയ്‌ക്കിടെ ഫയർഫോഴ്സ് എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂജയുടെ ഭാഗമായി പുക ഉയര്‍ന്നതോടെയാണ് ബെഡ്‌ഫോർഡ് ഫയർ ഫോഴ്സ് വീട്ടിലേക്ക് എത്തിയത്. ഗൃഹ പ്രവേശത്തിന് മുമ്പ് ഹോമം നടക്കുകയായിരുന്നു വീട്ടിൽ. പുക കണ്ട് അയൽവാസികൾ ഫയർഫോഴ്സിനെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ചെറിയൊരു തെറ്റിദ്ധാരണ എന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചരിക്കുന്നത്. പുക നിറഞ്ഞ ഗാരേജിൽ ബെഡ്ഫോർഡ് ഫയർ ഫോഴ്സ് എത്തുന്നതും ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചോ അഗ്നിരക്ഷാ സേന എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങളില്ല.

അതേസമയം, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. മിക്ക വീടുകളും മരം കൊണ്ട് നിർമ്മിച്ച വിദേശ രാജ്യങ്ങളിൽ ഇത്തരം ആചാരങ്ങൾ നടത്തുന്നത് തെറ്റാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. "നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ പാലിക്കണം. അവർക്ക് നമ്മുടെ മതത്തെക്കുറിച്ച് അറിയില്ല. അതിനാൽ അവർക്കത് മനസിലാക്കാനും സാധിക്കില്ല.

 ഹോമം നടത്തുന്നതിന് മുൻപ് ഫയർ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് അനുമതി വാങ്ങണമായിരുന്നു എന്ന് ഒരാൾ കുറിച്ചു. അതേസമയം, കുടുംബത്തിന് പിന്തുണയുമായും ചിലര്‍ രംഗത്തെത്തി. അവര്‍ ആരെയും വേദനിപ്പിക്കുകയോ സ്വത്തുക്കൾ നാശിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അവർ ഒരു സാധാരണ പൂജ നടത്തുക മാത്രമായിരുന്നു. ചെയ്തത് എന്നായിരുന്നു ചിലരുടെ പ്രതികരണം.

Scroll to load tweet…