നരേന്ദ്ര മോദി അടുത്ത സുഹൃത്താണ്. എന്നാൽ പാകിസ്ഥാനോടുള്ള യുദ്ധം നിറുത്തില്ലെന്ന് മോദി പറഞ്ഞു. മോദി തന്നോടിതെങ്ങനെ പറഞ്ഞെന്നും ട്രംപ് അനുകരിച്ച് കാണിച്ചു.

ദില്ലി/വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തൻ്റെ ഭീഷണി കാരണം നിറുത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം നിറുത്തില്ലെന്ന് തന്നെ അറിയിച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തിന് ശേഷം ഇത് സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു. 250 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയേയും പാകിസ്ഥാനേയും താൻ അറിയിച്ചെന്നും ട്രംപ് ജപ്പാനിൽ പറഞ്ഞു. 

നരേന്ദ്ര മോദി അടുത്ത സുഹൃത്താണ്. എന്നാൽ പാകിസ്ഥാനോടുള്ള യുദ്ധം നിറുത്തില്ലെന്ന് മോദി പറഞ്ഞു. മോദി തന്നോടിതെങ്ങനെ പറഞ്ഞെന്നും ട്രംപ് അനുകരിച്ച് കാണിച്ചു. പിന്നീട് പാകിസ്ഥാനെ വിളിച്ച് താൻ യുദ്ധം നിറുത്തണം എന്നാവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം യുദ്ധം തീർന്നു. ജോ ബൈഡനായിരുന്നെങ്കിൽ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ട്രംപ് പറയുന്നു. നരേന്ദ്രമോദിക്കൊപ്പം പാകിസ്ഥാൻ്റെ പ്രധാനമന്ത്രിയേയും കരസേന മേധാവിയേയും ട്രംപ് പുകഴ്ത്തി. ഏഴ് യുദ്ധവിമാനങ്ങൾ യുദ്ധത്തിൽ തകർന്നെന്നും ട്രംപ് പറയുന്നു. അതേസമയം, ട്രംപിൻ്റെ ഈ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.