Asianet News MalayalamAsianet News Malayalam

പോയവര്‍ എല്ലും തോലുമായി തിരിച്ചെത്തി; അമേരിക്കന്‍ സ്നിഫര്‍ നായ്ക്കള്‍ ഇനി ഈജിപ്തിലേക്കില്ല

ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരുടെ ജീവന്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് നായയുടെ ജീവനുമെന്നും അമേരിക്കയുടെ വക്താവ്. ഐഎസ് തലവന്‍ ബാഗ്ദാദിയെ കണ്ടെത്തിയ വധിച്ച സംഘത്തിലും പരിശീലനം ലഭിച്ച നായകള്‍ ഉണ്ടായിരുന്നു. 

US stopped sending explosive-detecting dogs to Jordan and Egypt
Author
New York, First Published Dec 24, 2019, 11:48 AM IST

ന്യൂയോര്‍ക്ക്:  ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. വേണ്ടത്ര ശ്രദ്ധ കിട്ടാതെ നായകള്‍ തുടര്‍ച്ചയായി ചത്ത സാഹചര്യത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവരാണ് അമേരിക്കയില്‍ നിന്ന് കൊണ്ടുവരുന്ന പരിശീലനം ലഭിച്ച സ്നിഫര്‍ നായകള്‍. 

US stopped sending explosive-detecting dogs to Jordan and Egypt

കഴിഞ്ഞ സെപ്തംബറിലാണ് നായകള്‍ക്ക് വേണ്ട പരിചരണമോ ആവശ്യമായ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണ് ഈ രാജ്യങ്ങളിലുള്ളതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. അമേരിക്കയുടെ തീരുമാനത്തേക്കുറിച്ച് ഇതുവരെ ഈജിപ്തും ജോര്‍ദാനും പ്രതികരിച്ചിട്ടില്ല. നൂറിലധികം നായകളെയാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും അമേരിക്കയില്‍ നിന്ന് അയച്ചിട്ടുള്ളത്. 

US stopped sending explosive-detecting dogs to Jordan and Egypt

സ്നിഫര്‍ നായകള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണെന്ന വസ്തുത വിസ്മരിക്കുന്നില്ല, പക്ഷേ നായകള്‍ക്ക് വേണ്ട പരിചരണം ലഭിക്കാതെ വരുന്നത് അവയുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ അവിടെയുള്ളത്. അത് ശരിയല്ല, അതിനാലാണ് തീരുമാനമെന്ന് അമേരിക്കയുടെ വക്താവ് വിശദമാക്കി. കഴിഞ്ഞ ദിവസം രണ്ട് നായകളെ കഴിഞ്ഞ ദിവസമാണ് അവശനിലയില്‍ തിരികെ എത്തിച്ചത്. പോഷഹാകാര കുറവ് മൂലം തീരെ ഭാരം കുറഞ്ഞ അവസ്ഥയിലാണ് ഈ നായകള്‍ ഉണ്ടായിരുന്നത്. ബെല്‍ജിയന്‍ മാലിനോയ്സ് വിഭാഗത്തില്‍പ്പെട്ട ഇവ ബോംബ് കണ്ടെത്തുന്നതില്‍ പ്രാഗത്ഭ്യം നേടിയവയാണ്. 

US stopped sending explosive-detecting dogs to Jordan and Egypt

ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരുടെ ജീവന്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് നായയുടെ ജീവനുമെന്നും അമേരിക്കയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു. അസാധാരണ കാരണങ്ങളാല്‍ രണ്ട് നായകളും, പൊലീസുകാര്‍ ഉപയോഗിച്ച കീടനാശിനി ശ്വസിച്ച് ഹൃദയാഘാതം നിമിത്തം ഒരു നായയും ഇതിനോടകം ചത്തുവെന്നാണ് യുഎസ് ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ ഓഫീസ് വ്യക്തമാക്കുന്നത്. 

പശ്ചിമേഷ്യന്‍ മേഖലകളില്‍ നടക്കുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച നായകള്‍ വലിയ പ്രാധാന്യമുള്ളവയാണ്. ഐഎസ് തലവന്‍ ബാഗ്ദാദിയെ കണ്ടെത്തിയ വധിച്ച സംഘത്തിലും പരിശീലനം ലഭിച്ച നായകള്‍ ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios