ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഈ വിന്യാസം

വാഷിംഗ്ടൺ: അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന കൂറ്റൻ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രിൽ 23ന് വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിയതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയിലെ മറ്റ് ഭാഗങ്ങളിലുമായി നിലവിൽ പട്രോളിംഗ് നടത്തുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഈ വിന്യാസമെന്നത് ശ്രദ്ധേയമാണ്. ഈ യുദ്ധക്കപ്പലുകൾക്കൊപ്പം പിന്തുണയ്ക്കായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. ഇതിലൂടെ പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.