Asianet News MalayalamAsianet News Malayalam

പര്‍പ്പിള്‍ നിറത്തില്‍ വിറയ്ക്കുന്ന കൈകളും, കാലും; പുടിന് എന്ത് പറ്റി.!

പൊതു ശത്രുവായ വാഷിംഗ്ടണിനെതിരെ ഒന്നിച്ച് നില്‍ക്കാനും ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തി. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഈ കാര്യം അല്ലായിരുന്നു.  

Vladimir Putin's Hands Turn Purple As He Is Seen Shaking During Meeting
Author
First Published Nov 27, 2022, 12:33 PM IST

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും, ക്യൂബന്‍ പ്രസിഡന്‍റ് മിഗ്വൽ ഡയസ്-കാനലും കഴിഞ്ഞ ചൊവ്വാഴ്ച കൂടികാഴ്ച നടത്തിയിരുന്നു. പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാനും, പൊതു ശത്രുവായ വാഷിംഗ്ടണിനെതിരെ ഒന്നിച്ച് നില്‍ക്കാനും ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തി. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഈ കാര്യം അല്ലായിരുന്നു.  

സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത് മിസ്റ്റർ പുടിന്റെ കൈകളാണ്. റഷ്യന്‍ ക്യൂബന്‍ നേതാക്കളുടെ പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകളിലും വീഡിയോകളിലും റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ കൈകള്‍ പർപ്പിൾ നിറത്തിലാണ് കാണുന്നത്. ഇത് കുറച്ചുകാലമായി പുടിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായിരിക്കെയാണ് പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്. 

റഷ്യ ക്യൂബ ഉഭയകക്ഷി ചർച്ചയ്ക്കിടെ പുടിൻ കസേരയുടെ കൈയിൽ മുോറുകെ പിടിക്കുന്നത് കണ്ടതായി യുകെ ആസ്ഥാനമായുള്ള എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ നേതാവ് അസ്വസ്ഥതയോടെ കാലുകൾ ചലിപ്പിക്കുന്നതും കണ്ടു എന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. 

ഈ മാസം ആദ്യ  പുടിന്റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പ് നിറവും കാണിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചര്‍ച്ചയായിരുന്നു. ഇത് ഇൻട്രാവണസ് (IV) ട്രാക്ക് മാർക്ക് ആണെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പലരും പിന്നീട് അവകാശപ്പെട്ടു.

വിരമിച്ച ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും ഹൗസ് ഓഫ് ലോർഡ്‌സ് അംഗവുമായ റിച്ചാർഡ് ഡാനട്ട് സ്കൈ ന്യൂസിനോട് ഈ വിഷയത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. "പുടിന്‍റെ കൈകൾ മുകളിൽ കറുത്തതായി കാണപ്പെടുന്നുവെന്ന് സൂക്ഷ്മ നിരീക്ഷകർ പറയുന്നു, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് കുത്തിവയ്പ്പ് എടുക്കാൻ കഴിയാത്തപ്പോൾ കുത്തിവയ്പ്പുകൾ നടക്കുന്നതിന്റെ അടയാളമാണ് ഇത്" അദ്ദേഹം പറയുന്നു. 

ഏതാനും മാസങ്ങൾക്ക് മുമ്പ് പാശ്ചത്യ മാധ്യമങ്ങളില്‍ യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് വന്ന വാര്‍ത്ത പ്രകാരം റഷ്യൻ പ്രസിഡന്‍റ് വ്ളാഡമിര്‍ പുടിന്‍ അര്‍ബുദ ബാധിതനാണെന്ന് സൂചിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന ഒരു വധശ്രമത്തിൽ നിന്ന് പുടിൻ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു

കഴിഞ്ഞ മാസം പുടിന് 70 വയസ്സ് തികഞ്ഞത്. 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിന് ഉക്രെയ്ൻ അധിനിവേശം കാരണമായതിന് ശേഷം പുടിന്‍ ആരോഗ്യപരമായി വലിയ വെല്ലുവിളി നേരിടുന്നു എന്നാണ് വിവരം. 

യുക്രൈനെതിരെ കൊടു കുറ്റവാളികളെ സൈന്യത്തില്‍ ചേര്‍ക്കാനൊരുങ്ങി റഷ്യ; വ്യാപക പ്രതിഷേധം

റോഡില്‍ പെട്ടെന്ന് സ്ഫോടനം, തീയും പുകയും; ഉക്രെയ്മനില്‍ നിന്നുള്ള ഭയാനകമായ ദൃശ്യം

Follow Us:
Download App:
  • android
  • ios