Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

വാക്സിന്‍ ഫലം കാക്കുമ്പോള്‍ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കർശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.
 

WHO warns of no silver bullet amid vaccine search
Author
World Health Organization, First Published Aug 4, 2020, 6:28 AM IST

ജനീവ: കൊവിഡ് വ്യാപനത്തിന് വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി ,ഇപ്പോൾ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ,ടെഡ്‌റോസ്‌ അധാനോം പറഞ്ഞു. 

ഒരിക്കലും അത്തരമൊരു ഒറ്റമൂലി പരിഹാരം ഉണ്ടായില്ലെന്നും വരാം. നിരവധി വാക്സിനുകൾ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. അവയുടെ ഫലം കാക്കുമ്പോള്‍ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കർശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.

മൂന്നു മാസങ്ങൾക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചു മടങ്ങ് വർധിച്ച് 1.75 കോടിയായി. കോവിഡ് 19 മരണങ്ങൾ മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം 1,81,02,671 പേർക്കാണ് ലോകത്ത് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 6,89,625പേർ മരിച്ചു.

Follow Us:
Download App:
  • android
  • ios