Asianet News MalayalamAsianet News Malayalam

ഉഷ്ണ തരംഗത്തില്‍ പൊള്ളി ചിലി; കാട്ടുതീയില്‍ മരിച്ചത് 24 പേര്‍, പരിക്കേറ്റവര്‍ ആയിരം കവിഞ്ഞു

ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്‌ക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് അഗ്‌നിശമനാ സേനാംഗങ്ങള്‍. കൂടുതല്‍ രാജ്യാന്തര സഹായം ചിലി ആവശ്യപ്പെട്ടിട്ടുണ്ട്. 

wildfire spread in chile kills 24 and many injured
Author
First Published Feb 6, 2023, 2:15 PM IST

സാന്‍റിയാഗോ: ചിലിയില്‍ ഭീതി വിതച്ച് കാട്ടുതീ പടരുന്നു. തീപിടുത്തത്തില്‍ ഇതുവരെ കുറഞ്ഞത് 24 പേരെങ്കിലും മരണപ്പെട്ടു എന്നാണ് ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ആയിരത്തോളം പേര്‍ക്ക് കാട്ടുതീയില്‍ പരിക്കേറ്റിട്ടുണ്ട്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്‌ക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് അഗ്‌നിശമനാ സേനാംഗങ്ങള്‍. കൂടുതല്‍ രാജ്യാന്തര സഹായം ചിലി ആവശ്യപ്പെട്ടിട്ടുണ്ട്. 

വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലുമായാണ് കാട്ടുതീ പടരുന്നത്. ചിലിയിലെ കാട്ടുതീ എത്രയും വേഗം അണയ്ക്കാന്‍ രാജ്യാന്തര സഹായം ലഭ്യമായതിന്‍റെ പ്രതീക്ഷയിലാണ് രാജ്യമുള്ളത്. തീ അണയ്ക്കാനുള്ള വിമാനങ്ങളും അഗ്നിശമനാ വിദഗ്ധരും കൂടുതലായി രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രസിഡന്‍റ് ഗബ്രിയേല്‍ ബോറിക് അടിയന്താരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ എത്രയും വേഗം അണയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എല്ലാ സഹായവും ജനങ്ങള്‍ക്ക് എത്തിക്കുമെന്നും പ്രസിഡന്‍റ് ഉറപ്പുനല്‍കിയിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ അതിജീവിക്കും എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍.

ഇതിനകം 270000 ഹെക്‌ടര്‍ പ്രദേശം തീ വിഴുങ്ങിക്കഴിഞ്ഞു. തുടരുന്ന ഉഷ്‌ണതരംഗമാണ് കാട്ടുതീ അണയ്ക്കാനുള്ള പ്രധാന വെല്ലുവിളികളിലൊന്ന്. കാട്ടുതീ ബാധിക പ്രദേശങ്ങളില്‍ പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ് താപനില. പൊള്ളലേറ്റ 970 പേരില്‍ 26 പേരുടെയെങ്കിലും നില ഗുരുതരമാണ്. ആയിരത്തി അഞ്ചൂറോളം പേര്‍ സുരക്ഷിതയിടങ്ങളിക്ക് മാറിയിട്ടുണ്ട്. തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിനാല്‍ കൂടുതല്‍ അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് രാജ്യം. 

ചിലന്തിയെ കൊല്ലാൻ തീയിട്ടു, കാട്ടുതീ പടർത്തിയതിന് യുവാവ് പൊലീസ് പിടിയിൽ

സ്‌പാനിഷ് മിലിറ്ററി യൂണിറ്റ് അടക്കമുള്ള വിദേശ സഹായങ്ങള്‍ ഇതിനകം ചിലിയില്‍ എത്തിയിട്ടുണ്ട്. അര്‍ജന്‍റീന, മെക്‌സിക്കോ എന്നീ രാജ്യങ്ങളും സഹായം എത്തിച്ചിട്ടുണ്ട് എന്ന് ചിലിയന്‍ വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

ഗ്രീസിന് ഭീഷണിയായി കാട്ടുതീ: താപനില 45 ഡിഗ്രീ വരെ ഉയർന്നു, അന്താരാഷ്ട്രസഹായം തേടി ഗ്രീക്ക് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios