ഫ്ലോറിഡ: വളര്‍ത്തുനായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. നൂറ് കിലോയോളം ഭാരമുള്ള ബുള്‍മസ്റ്റിഫ് എന്ന ഇനത്തില്‍പ്പെട്ട നായയുടെ കടിയേറ്റാണ് യുവതിയുടെ ചുണ്ടിലും കവിളിലും പരിക്കേറ്റത്. 

ഫ്ലോറിഡയിലെ ബ്രൂക്ക്സ് വില്ല കാനല്‍ ഡ്രൈവിലാണ് സംഭവം ഉണ്ടായത്. ജോലിക്ക് ശേഷം സുഹൃത്തിനോടൊപ്പം മദ്യപിച്ച് എത്തിയ യുവതിയെ കണ്ട നായ അക്രമാസക്തമായി. തുടര്‍ന്ന് നായയെ ശാന്തനാക്കാനായി യുവതി നായയെ ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നായ യുവതിയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് പരിക്കേറ്റതിനാല്‍ പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.