Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല! A23a യുടെ സ്ഥാനമാറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമോ? വിദഗ്ദർ പറയുന്നതിങ്ങനെ

ലണ്ടന്റെ രണ്ടിരട്ടി വലിപ്പമുള്ള ഈ മഞ്ഞുമല ഇപ്പോൾ ഒരു ബ്രിട്ടിഷ് ദ്വീപിന് സമീപത്തേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു

World biggest iceberg A23a moving what are the consequence experts opinion here asd
Author
First Published Nov 27, 2023, 12:11 AM IST

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനമാറ്റം സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ. A23a എന്ന മഞ്ഞുമലയാണ് 30 വർഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിക്കിടന്നശേഷം ഇപ്പോൾ സ്വതന്ത്രമായി ചലിച്ചുതുടങ്ങിയതായി കണ്ടെത്തിയത്. ലണ്ടന്റെ രണ്ടിരട്ടി വലിപ്പമുള്ള ഈ മഞ്ഞുമല ഇപ്പോൾ ഒരു ബ്രിട്ടിഷ് ദ്വീപിന് സമീപത്തേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.

റീചാർജിൽ ഒതുങ്ങുമോ കൺവീനിയൻസ് ഫീസ്! എല്ലാ പണമിടപാടുകൾക്കും ഗൂഗിൾ പേ കാശ് ഇടാക്കുമോ? നിയമം പറയുന്നതിങ്ങനെ

അന്റാർട്ടിക് തീരപ്രദേശത്തുനിന്നാണ് ഈ മഞ്ഞുമല അടർന്നുമാറിയത്. 1986 ലായിരുന്നു ഇത്. അന്ന് അടർന്നുമാറിയ ഈ ഭാഗം സമുദ്രത്തിന്റെ അടിത്തട്ടിൽ പതിക്കുകയും ഐസ് ദ്വീപായി മരുകയുമായിരുന്നു. 3,884 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള ഈ മഞ്ഞുമലയുടെ കനം 399 മീറ്റർ ആണ്. ഇപ്പോഴുള്ള ഈ സ്ഥാനമാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നത് അതിശക്തമായ കാറ്റും പ്രവാഹങ്ങളും ആണ്. ഈ മഞ്ഞുമലയ്ക്ക് സ്ഥാനമാറ്റം സംഭവിക്കുന്നുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് 2020 ലായിരുന്നു.

A23a സൗത്ത് ജോർജിയ്ക്ക് സമീപം കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പക്ഷെ അങ്ങനെ സംഭവിച്ചാൽ ഗുരുതരമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ജോർജിയയിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകളുടെയും പെൻഗ്വിനുകളുടെയും ജീവന് ഇത് ഭീഷണിയാകുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്ര വലിയ മഞ്ഞുമല ഇവിടേക്കെത്തുന്നതോടെ പെൻഗ്വിനുകൾക്കും  സീലുകൾക്കും മറ്റും തീറ്റ തേടാൻ ബുദ്ധിമുട്ടുണ്ടാവുകയും അവ കൂട്ടമായി കൊല്ലപ്പെടുകയും ചെയ്തേക്കാം. എന്നാൽ കാലക്രമേണ ഈ മഞ്ഞുമല ഉരുകുമെന്നുകൂടി വിദഗ്ധർ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ബ്രിട്ടീഷ് ദ്വീപിൽ കുടുങ്ങുമോ  A23a

1986 -ൽ ആണ് A23a അന്റാർട്ടിക്ക് തീരപ്രദേശത്ത് നിന്ന് അടർന്ന് മാറി സമുദ്രത്തിന്റെ അടിത്തട്ടിൽ പതിച്ച് ഒരു ഐസ് ദ്വീപായി മാറിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ദുബായിലെ ബുർജ് ഖലീഫയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം ഉയരമുള്ള മഞ്ഞുപാളിയുടെ കനം 399 മീറ്റർ ആണ്. 1986 -ൽ ഇത് തകരുന്നതിന് മുമ്പ്, "ദ്രുഷ്നയ 1" എന്ന് വിളിക്കപ്പെടുന്ന ഒരു സോവിയറ്റ് ഗവേഷണ നിലയത്തിന് ഇത് ആതിഥേയത്വം വഹിച്ചിരുന്നു. കടലിന്റെ അടിത്തട്ടിലെ ചെളിയിൽ ഇതുവരെയും കുടുങ്ങിക്കിടന്ന മഞ്ഞുമലയ്ക്ക് ഇപ്പോൾ സ്ഥാനചലനം സംഭവിച്ചിരിക്കുന്നത് അതിശക്തമായ കാറ്റും പ്രവാഹങ്ങളും കൊണ്ടാണ്. ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിൽ നിന്നുള്ള റിമോട്ട് സെൻസിംഗ് വിദഗ്ധനായ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് പറയുന്നതനുസരിച്ച്  2020 -ൽ ആണ് ആദ്യത്തെ ചലനം കണ്ടെത്തിയത്.  A23a യുടെ ചലനം ഇപ്പോൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോർജിയയ്ക്ക് സമീപം A23a കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. 

Follow Us:
Download App:
  • android
  • ios