Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് ബാധിതർ 36 ലക്ഷം കടന്നു, അമേരിക്കയിൽ മാത്രം 12 ലക്ഷം പേർക്ക് വൈറസ് ബാധ

അമേരിക്കയിൽ ഇന്നലെ മാത്രം 896 പേർ മരിച്ചു. റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു

World updates on covid
Author
Delhi, First Published May 5, 2020, 7:35 AM IST

ദില്ലി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. 12 ലക്ഷം പേർക്ക് രോഗം ഭേദമായി. അതേസമയം അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്.

അമേരിക്കയിൽ ഇന്നലെ മാത്രം 896 പേർ മരിച്ചു. റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറഞ്ഞു. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു.

അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധവും കണക്കിലെടുത്ത് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിൽ ട്രംപ് സർക്കാർ നിയന്ത്രണങ്ങൾ ഇളവ് ചെയ്തിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 42,836 ആയി. 24 മണിക്കൂറിൽ 2573 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളൽ 83 പേർ കൂടി മരിച്ചതോടെ ആകെ മരണം 1389 ആയി. ഇതുവരെ 11,762 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios