ബീജിം​ഗ്: കൂട്ടിലടയ്ക്കപ്പെട്ട ലോകത്തേ ഏറ്റവും വലിയ പാണ്ട സൗത്ത്‍വെസ്റ്റ് ചൈനയിലെ മൃ​ഗശാലയിൽ വച്ച് ചത്തു. 38ാം വയസ്സിലാണ് പാണ്ടയുടെ മരണം. ഒക്ടോബർ 21ന് ക്സിൻ ക്സിങ് എന്ന പാണ്ട മയക്കവും വിശപ്പില്ലായ്മയും കാണിച്ച് തുടങ്ങിയിരുന്നു. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. 

അവയവങ്ങൾക്ക് കേട് സംഭവിച്ചതോടെയാണ് മരണമുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ​ഗ്ധ‍ർ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1982ലാണ് ക്സിൻ ക്സിങ് പാണ്ടയുടെ ജനനം. 110 മനുഷ്യവർഷത്തോളം ആയുസ്സുമണ്ട് പാണ്ടകൾക്ക്. ഒരു വയസ്സിലാണ് ചോം​ഗ്ക്വിങ് മൃ​ഗശാലയിൽ ഈ പാണ്ട എത്തിയത്.