മിസിസാഗയിലെ വിവിധ ക്ലിനിക്കുകളിൽ വനിതാ ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ 25-കാരനായ ഇന്ത്യൻ വംശജനെ പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു.
ടൊറന്റോ): മിസിസാഗയിലെ വിവിധ മെഡിക്കൽ ക്ലിനിക്കുകളിലെ വനിതാ ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ 25 വയസ്സുകാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പീൽ റീജിയണൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈഭവ് എന്നാണ് പിടിയിലായയത്. വനിതാ ഡോക്ടർമാര്‍ക്ക് മുന്നിൽ സ്വകാര്യ ഭാഗങ്ങൾ കാണിക്കാനായി വ്യാജ രോഗലക്ഷണങ്ങൾ കാണിച്ചാണ് ഇയാൾ ക്ലിനിക്കുകളിൽ ആവർത്തിച്ച് എത്തിയിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വര്‍ഷം പല മാസങ്ങളിലായി നിരവധി സ്ഥലങ്ങളിൽ ഈ സംഭവങ്ങൾ നടന്നു. ഇത്തരത്തിൽ നിരവധി നഗ്നതാപ്രദർശന കേസുകളുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയുമായിരുന്നു എന്ന് പൊലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പ്രതി ക്ലിനിക്കിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചില സന്ദർഭങ്ങളിൽ ഡോക്ടർമാരുമായി ഇടപഴകുമ്പോൾ വ്യാജ തിരിച്ചറിയൽ ഉപയോഗിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. "സ്ത്രീ ഡോക്ടർമാർ തന്നെ അനാവശ്യമായി സ്പർശിക്കാനായി പ്രതി വ്യാജ രോഗാവസ്ഥകൾ അഭിനയിക്കുകയും ചില സന്ദർഭങ്ങളിൽ ആകാശ്ദീപ് സിംഗ് എന്ന വ്യാജപ്പേര് ഉപയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്," എന്നും പ്രസ്താവനയിൽ പറയുന്നു. പ്രതിയെ 12-ാം ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.


