ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുവാണ്

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഇന്ന് രാജസ്ഥാന്‍ റോയല്‍സും(Rajasthan Royals) മുംബൈ ഇന്ത്യന്‍സും(Mumbai Indians) നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധേയം സഞ്ജു സാംസണ്‍(Sanju Samson). മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗിലെ മികച്ച റെക്കോര്‍ഡ് തുടരാനാണ് ഷാര്‍ജയില്‍ സഞ്ജു ഇറങ്ങുന്നത്. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുവാണ്. 

ടോസിനുശേഷം ധോണി-പന്ത് ബ്രൊമാന്‍സ്, ഏറ്റെടുത്ത് ആരാധകര്‍

മുമ്പ് 25 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വന്നത്. ഇതില്‍ രാജസ്ഥാന്‍ 12 ഉം മുംബൈ 13 ഉം മത്സരങ്ങളില്‍ വിജയിച്ചു. രാജസ്ഥാന്‍റെ ഉയര്‍ന്ന ടീം ടോട്ടല്‍ 208 റണ്‍സെങ്കില്‍ മുംബൈയുടേത് 212 ആണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് പ്രതീക്ഷ നല്‍കുന്നതാണ്. സഞ്ജുവാണ് കൂടുതല്‍ റണ്‍സ് നേടിയ താരം. 527 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 

കഴിഞ്ഞ സീസണിലെ പ്രകടനം പരിശോധിച്ചാല്‍ ബാറ്റിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും മുംബൈ താരങ്ങളായിരുന്നു. ഇഷാന്‍ കിഷന്‍(516), ക്വിന്‍റണ്‍ ഡികോക്ക്(503), സൂര്യകുമാര്‍ യാദവ്(480) എന്നിങ്ങനെയാണ് റണ്‍ സമ്പാദ്യം. എന്നാല്‍ ഇക്കുറി ഇവരെയെല്ലാം പിന്തള്ളി റണ്‍വേട്ടയില്‍ 480 റണ്‍സുമായി നാലാം സ്ഥാനത്ത് കുതിക്കുകയാണ് സഞ്ജു. അതേസമയം ആദ്യ പത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരങ്ങളാരുമില്ല. 13-ാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയാണ് മുംബൈ താരങ്ങളില്‍ മുന്നില്‍. 

തോറ്റാല്‍ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈന്‍; രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും മുംബൈയെ രോഹിത് ശര്‍മ്മയുമാണ് നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്. 

20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.

സച്ചിനെ കണ്ടത് പ്രചോദനം, ബാറ്റിംഗ് വെടിക്കെട്ടിന് പിന്നിലെ രഹസ്യങ്ങളുമായി യശസ്വി ജയ്‌സ്വാള്‍