ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (44 പന്തില്‍ 61) മികച്ച തുടക്കം നല്‍കി. പിന്നാലെ ഫാഫ് ഡുപ്ലെസിസ് (46 പന്തില്‍ 79), മാക്‌സ്‌വെല്‍ (29 പന്തില്‍ 59) എന്നിവരും അര്‍ധ സെഞ്ചുറി നേടിയതോടെ ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.

ബാംഗ്ലൂര്‍: ട്വിറ്ററില്‍ തരംഗമാവുകയാണ് കെജിഎഫ്. ഇത്തവണ സിനിമയല്ലെന്ന് മാത്രം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളായ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡു പ്ലെസിസ് എന്നീ താരങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ കൂട്ടിചേര്‍ത്താണ് കെജിഎഫ് ഉണ്ടാക്കിയിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ മൂവരുടെയും അര്‍ധ സെഞ്ചുറിയാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (44 പന്തില്‍ 61) മികച്ച തുടക്കം നല്‍കി. പിന്നാലെ ഫാഫ് ഡുപ്ലെസിസ് (46 പന്തില്‍ 79), മാക്‌സ്‌വെല്‍ (29 പന്തില്‍ 59) എന്നിവരും അര്‍ധ സെഞ്ചുറി നേടിയതോടെ ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. ഇതോടെയാണ് ട്വിറ്ററില്‍ കെജിഎഫ് തരംഗമായത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കെജിഎഫ് ഷോ എന്നാണ് ആര്‍സിബി ആരാധകര്‍ വിശേഷിപ്പിക്കന്നത്. ചില ട്വീറ്റുകള്‍ വായിക്കാം.. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

തുടക്കത്തില്‍ തകര്‍ത്തടിച്ച വിരാട് കോലിയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ കാഴ്ചക്കാരനായി കോലി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തി. ഇതില്‍ 42 റണ്‍സും കോലിയപുടെ ബാറ്റില്‍ നിന്നായിരുന്നു. പവര്‍ പ്ലേയില്‍ മാത്രം മൂന്ന് സിക്‌സും നാലു ഫോറും കോലി പറത്തി.മാര്‍ക്ക് വുഡിനെയടക്കം സിക്‌സിന് പറത്തിയ കോലിയെ പിടിച്ചുകെട്ടാന്‍ ലഖ്‌നൗ സ്പിന്നര്‍മാരെ രംഗത്തിറക്കിയതോടെ ആര്‍സിബി സ്‌കോറിംഗിന് കടിഞ്ഞാണ്‍ വീണു. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 61 റണ്‍സടിച്ച് പുറത്താകുമ്പോള്‍ ആര്‍സിബി പന്ത്രണ്ടാം ഓവറില്‍ 96ല്‍ എത്തിയിരുന്നു.

കോലി പുറത്തായശേഷം കടിഞ്ഞാണ്‍ ഏറ്റെടുത്ത ഫാഫ് ഡൂപ്ലെസി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വീണ്ടും കുതിച്ചു. കൂട്ടിന് മാക്‌സ്വെല്‍ കൂടിയെത്തിയതോടെ ലഖ്‌നൗ ബൗളര്‍മാര്‍ കാഴ്ച്ചകാരായി. കോലിയെപ്പോലെ 35 പന്തിലാണ് ഡൂപ്ലെസിയും അര്‍ധസെഞ്ചുറി തികച്ചത്. മറുവശത്ത് മിന്നലടികളുമായി മാക്‌സ്വെല്‍ ആളിക്കത്തിയതോടെ ആര്‍സിബി 200 കടന്ന് കുതിച്ചു.ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 23 റണ്‍സടിച്ച ആര്‍സിബി 200 കടന്നു. പത്തൊമ്പതാം ഓവറില്‍ ആവേശ് ഖാനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി 24 പന്തില്‍ മാക്‌സ്വെല്‍ അര്‍ധസെഞ്ചുറി തികച്ചു.

ആവേശ് ഖാന്റെ ആ ഓവറില്‍ പിറന്നത് 20 റണ്‍സ്. മാര്‍ക്ക് വുഡ് എറിഞ്ഞ അവസാന ഓവറില്‍ മാക്‌സ്വെല്‍(29 പന്തില്‍ 59) പുറത്തായെങ്കിലും ആര്‍സിബി 212ല്‍ എത്തിയിരുന്നു. 46 പന്തല്‍ 79 റണ്‍സുമായി ഡൂപ്ലെസിയും ദിനേശ് കാര്‍ത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മാര്‍ക് വുഡ് നാലോവറില്‍ 32 റണ്‍സിനും അമിത് മിശ്ര രണ്ടോവറില്‍ 18 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. അവസാന അഞ്ചോവറില്‍ മാത്രം ആര്‍സിബി 75 റണ്‍സാണ് അടിച്ചെടുത്തത്.

പ്രതാപ കാലത്തുപോലും ഇങ്ങനെ അടിച്ചിട്ടില്ല, വുഡിനെയടക്കം തൂക്കിയടിച്ച് പവര്‍ പ്ലേയില്‍ റെക്കോര്‍‍ഡിട്ട് കോലി