ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു.

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റം. മത്സരത്തിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. 

ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു. അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്.

ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്. 

പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്‌നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

മത്സരം, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും ആര്‍സിബിക്കായി. ലഖ്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 

മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.

ഐപിഎല്ലില്‍ വീണ്ടുമൊരു പറവ; ഇത്തവണ പറന്നത് കൃഷ്‌ണപ്പ ഗൗതം- വീഡിയോ