മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് എന്ത് പറ്റിയെന്ന സംശയത്തിലും ഞെട്ടലിലുമാണ് ആരാധകര്‍. ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷയ്‌ക്കെതിരെയും ജയം നേടാൻ മുൻ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിക്കായില്ല. 

കളി തീരാൻ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ സമനില ഗോള്‍ നേടി ബെംഗളൂരു രക്ഷപ്പെടുകയായിരുന്നു. എറിക് പാർത്തലുവിന്റെ ഗോളാണ് ബിഎഫ്‌സിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. നേരത്തെ എട്ടാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ ഒഡിഷയെ മുന്നിലെത്തിച്ചിരുന്നു. 13 കളിയിൽ പതിനാല് പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് ബെംഗളൂരു. എട്ട് പോയിന്റ് മാത്രമുള്ള ഒഡിഷ അവസാന സ്ഥാനത്ത് തുടരുന്നു. 

ഹൈദരാബാദിനെ സമനിലയില്‍ കുരുക്കി ജംഷദ്പൂര്‍

അവസാന സ്ഥാനക്കാരായ ഒഡിഷയോട് ബെംഗളൂരു തടിതപ്പിയപ്പോള്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ക്ലീറ്റണ്‍ സില്‍വയ്‌ക്കായിരുന്നു. പാര്‍ത്തലുവിന്‍റെ സമനില ഗോളിലേക്ക് വഴിതുറന്ന അസിസ്റ്റിനും എതിര്‍ ഡിഫന്‍സിന് തലവേദന സൃഷ്‌ടിച്ച പ്രകടനത്തിനുമാണ് പുരസ്‌കാരം. മത്സരത്തില്‍ ആറ് അവസരങ്ങള്‍ സൃഷ്‌ടിച്ച സില്‍വ 49 പാസുകള്‍ നല്‍കി. 7.86 റേറ്റിംഗോടെയാണ് താരത്തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുത്തത്. സില്‍വയുടെ ഒരു സുന്ദരന്‍ ഫ്രീകിക്ക് ഗോള്‍ബാറില്‍ തട്ടിത്തെറിച്ചിരുന്നു. 

ബെംഗളൂരു എഫ്‌സി വിങ്ങില്‍ വേഗവും ഡ്രിബ്ലിംഗ് പാടവവും കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ താരമാണ് ക്ലീറ്റണ്‍ സില്‍വ. മുപ്പത്തിമൂന്നുകാരനായ സില്‍വ ദീര്‍ഘകാലം തായ്‌ലന്‍ഡില്‍ വിവിധ ക്ലബുകള്‍ക്കായി ബൂട്ടണിഞ്ഞ ശേഷം ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് താരത്തെ ബെംഗളൂരു എഫ്‌സി ഒരു വര്‍ഷ കരാറില്‍ സ്വന്തമാക്കിയത്. ഇതിനകം 13 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞപ്പോള്‍ നാല് തവണ വലകുലുക്കി.  

സൂപ്പര്‍ സണ്‍ഡേയില്‍ ക്ലാസിക് ജയവുമായി യുണൈറ്റഡ്; ലിവർപൂൾ പുറത്ത്!