85-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ അസിസ്റ്റില്‍ റോയ് കൃഷ്‌ണയാണ് എടികെയുടെ വിജയഗോള്‍ നേടിയത്.

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ പോയിന്‍റ് പട്ടികയില്‍ എടികെ മോഹന്‍ ബഗാന്‍ തലപ്പത്ത്. ജംഷഡ്‌പൂര്‍ എഫ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മുംബൈ സിറ്റിയെ മറികടന്ന് എടികെ ഒന്നാമതെത്തിയത്. 85-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ അസിസ്റ്റില്‍ റോയ് കൃഷ്‌ണ എടികെയുടെ വിജയഗോള്‍ നേടി. സീസണില്‍ റോയ് കൃഷ്‌ണയുടെ 13-ാം ഗോളാണിത്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നത്തെ ജയത്തോടെ 17 മത്സരങ്ങളില്‍ 36 പോയിന്‍റായി എടികെ മോഹന്‍ ബഗാന്. രണ്ടാമതുള്ള മുംബൈ സിറ്റിക്ക് 16 കളിയില്‍ 34 പോയിന്‍റും. എന്നാല്‍ തോല്‍വിയോടെ ജംഷഡ്‌പൂര്‍ പ്രതിസന്ധിയിലായി. 18 മത്സരങ്ങളില്‍ 21 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ ആറാം സ്ഥാനത്താണ്. 

ഇന്നത്തെ ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോ ഇരട്ട ഗോള്‍ നേടി. ദെഷോം ബ്രൗണാണ് മറ്റൊരു ഗോള്‍ നേടിയത്. ബ്രാഡ് ഇന്മാമിന്‍റെ വകയായിരുന്നു ഒഡീഷയുടെ ഏകഗോള്‍. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് മൂന്നാംസ്ഥാനത്തേക്ക് ചേക്കേറി. 

ഫെഡറിക്കോ ഗാലിഗോ: ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരമാണ് ഇയാളുടെ മെയിന്‍