മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് ബെംഗളൂരു എഫ്സിയും ജെംഷഡ്പൂര്‍ എഫ്സിയും ഏറ്റുമുട്ടും. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.

സീസണിൽ ബെംഗളുരുവിന്‍റെ എട്ടാമത്തെയും ജംഷഡ്പൂരിന്‍റെ ഒന്‍പതാമത്തെയും മത്സരമാണിത്. ബെംഗളുരു 12 പോയിന്‍റുമായി മൂന്നാമതും ജംഷഡ്പൂര്‍ 10 പോയിന്‍റുമായി ആറാം സ്ഥാനത്തുമാണ്. ജംഷഡ്പൂര്‍ ഇതുവരെ നേടിയ ഒന്‍പത് ഗോളില്‍ ആറും സ്വന്തമാക്കിയ വാൽസ്കിസ് ആകും ബെംഗളൂരുവിന് പ്രധാന ഭീഷണി.

പ്രധാന വിദേശതാരങ്ങളുടെ പരിക്ക് തിരിച്ചടിയാണെങ്കിലും മൂന്നാം ജയം നേടാനാകുമെന്ന് ജെംഷഡ്പൂര്‍ പരിശീലകന്‍ ഓവന്‍ കോയൽ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നൂറ്റാണ്ടിലെ മികച്ച ഫുട്ബോളര്‍; റയല്‍ മികച്ച ക്ലബ്

ഇന്നലെ നടന്ന മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഹൈദരാബാദ് എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചു. മലയാളി താരം അബ്ദുൽ ഹക്കുവാണ് ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറേ ജയം പൂര്‍ത്തിയാക്കി.
ഏഴാം മത്സരത്തിൽ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യ ജയം സ്വന്തമാക്കുന്നത്. 

പ്രീമിയർ ലീഗിൽ ലിവർപൂളിനും ടോട്ടനത്തിനും സമനിലക്കുരുക്ക്