തിലക് മൈതാന്‍: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തളച്ചപ്പോള്‍ താരമായത് ഫെഡറിക്കോ ഗാലിഗോ. ഗോള്‍ നേടിയ അഷുതോഷ് മെഹ്‌തയെയും ദെഷോം ബ്രൗണിനേയും മറികടന്നാണ് ഫെഡറിക്കോ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേടിയ രണ്ട് ഗോളിനും വഴിയൊരുക്കിയത് ഗാലിഗോയുടെ പന്തുകളായിരുന്നു. 36-ാം മിനുറ്റില്‍ മെഹ്‌ത ആദ്യ ഗോള്‍ നേടിയത് ഇടതുവശത്തു നിന്ന് ഗാലിഗോ തൊടുത്തുവിട്ട കോര്‍ണര്‍ കിക്കില്‍. 61-ാം മിനുറ്റില്‍ അരങ്ങേറ്റക്കാരന്‍ ബ്രൗണ്‍ നേടിയ രണ്ടാം ഗോളിലുമുണ്ടായിരുന്നു ഗാലിഗോ ടച്ച്. ബ്രൗണിന് ത്രൂ ബോള്‍ നല്‍കുകയായിരുന്നു താരം. മത്സരത്തിലെ മികച്ച പാസിനുള്ള പുരസ്‌കാരവും ഗാലിഗോ നേടി. 

സൂപ്പര്‍ സണ്‍ഡേ: പ്രീമിയർ ലീഗില്‍ ലിവര്‍പൂള്‍-യുണൈറ്റഡ് പോര്; സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സക്ക് ഫൈനല്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മധ്യനിര ഭരിക്കുന്ന ഗാലിഗോ ഉറുഗ്വൊ താരമാണ്. 2018-19 സീസണില്‍ ബോസ്റ്റണ്‍ റിവറില്‍ നിന്ന് ലോണിലാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചു. പിന്നീട് 2019 താരത്തെ ക്ലബ് പാളയത്തിലെത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല്‍പതോളം മത്സരം കളിച്ചിട്ടുള്ള താരം ക്ലബിന്‍റെ എഞ്ചിനായാണ് അറിയപ്പെടുന്നത്. 

നോര്‍ത്ത് ഈസ്റ്റ് വിജയവഴിയില്‍; ജംഷഡ്‌പൂരിന് തോല്‍വി