ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദക്ഷിണ മേഖല സോണിലെ ആദ്യ സെമി ഫൈനലിൽ  കോട്ടയം സിഎംഎസ് കോളേജ്  ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനെ 62 റൺസിന് പരാജയപ്പെടുത്തി. ആവേശകരമായ ലോ സ്കോറിംഗ് മത്സരത്തിൽ ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ കോട്ടയം സിഎംഎസ് കോളേജിനെ 114  റൺസിന് ഓൾ ഔട്ട് ആക്കിയെങ്കിലും വളരെ കൃത്യതയോടെ പന്ത് ചെയ്ത സിഎംഎസ് കോളേജിന്റെ ബൗളർമാർ ലക്ഷ്മിഭായി നാഷണൽ കോളേജിനെ 62 റൺസിന് പരാജയപ്പെടുത്തുകയായിരുന്നു. സിഎംഎസ് കോളേജിന്റെ ഉണ്ണിമോൻ സാബുവാണ് മാൻ ഓഫ് ദ് മാച്ച്