കേരള കോളേജ് പ്രീമിയർ ലീഗ് നാലാം സൂപ്പർ 8 മത്സരത്തിൽ എറണാകുളം സേക്രഡ് ഹാർട്ട് കോളേജ്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിനെ 25 റൺസിന് പരാജയപ്പെടുത്തി.മലബാർ ക്രിസ്ത്യൻ കോളേജിന് കെസിപിഎൽ ടി20 2019 ലെ വിജയികളായ സേക്രട്ട് ഹാർട്ട് കോളേജിനെ വെറും 120 റൺസിൽ ഒതുക്കാൻ സാധിച്ചെങ്കിലും കൃത്യതയോടെ കൂടി പന്തെറിഞ്ഞ സേക്രഡ് ഹാർട്ട് കോളേജിലെ ബൗളർമാർക്ക് മുൻപിൽ 20 ഓവറിൽ ആറ് വിക്കറ്റിന് 95 റൺസ് എന്ന നിലയിൽ അടിപതറുകയായിരുന്നു. ലിസ്റ്റൺ അഗസ്റ്റിൻ 33*(34), കൃഷ്ണദാസ് 22*(12) എന്നിവരാണ് ആണ് സേക്രഡ് ഹാർട്ട് കോളേജിനായി മികച്ച പ്രകടനം കാഴ്ച വച്ചത്. ഹരി ആർ വാര്യർ, നിധിൻ എന്നീ ബൗളർമാർ മലബാർ ക്രിസ്ത്യൻ കോളേജിനു വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. ഓൾറൗണ്ട് പ്രകടനം കാഴ്ച വച്ച സേക്രഡ് ഹാർട്ട് കോളേജിലെ  ലിസ്റ്റൺ അഗസ്റ്റിൻ ആണ് മാൻ ഓഫ് ദി മാച്ച്.