തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം സൂപ്പർ 8 മത്സരത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് കണ്ണൂർ ശ്രീനാരായണ കോളേജിനെ 83 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത  ശ്രീ കേരള വർമ്മ കോളേജ് നിശ്ചിത 20 ഓവറിൽ ജോഫിൻ ജോസ്  80(41), ഉജ്ജ്വൽ കൃഷ്ണ 26(14) എന്നിവരുടെ പ്രകടനത്തിന്റെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. ശ്രീനാരായണ കോളേജിനായി ആയി അലൻ ജോസഫ് 2 വിക്കറ്റ് നേടി.
മറുപടിയായി ശ്രീനാരായണ കോളേജ്  15.1 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ. സുനൈജ് 31(21), ആഷിൽ പ്രകാശ് 23(18) എന്നിവർ ശ്രീനാരായണ കോളേജിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.  ശ്രീ കേരള വർമ്മ കോളേജിൽ വേണ്ടി വിഷ്ണു വിശ്വം അഞ്ച് വിക്കറ്റ് നേടി. അത്യുജ്ജ്വലമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ജോഫിൻ ജോസിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു