ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് പതിപ്പിലെ നൂറാം മത്സരം ഇന്ന് . ദക്ഷിണ മേഖല ഫൈനൽ മത്സരമാണ് ലീഗ് പതിപ്പിലെ നൂറാം മത്സരം എന്നതാണ് ശ്രദ്ധേയം . ദക്ഷിണ മേഖല ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനെ നേരിടും. തിരുവനന്തപുരത്തെ മംഗലപുരം കെസിഎ ഗ്രൗണ്ടിലാണ് മത്സരം. നാല് സോണുകളിലായിട്ടാണ് കേരള കോളേജ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്. ഓരോ സോണിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ഫെബ്രുവരി ഇരുപത് മുതൽ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഫെബ്രുവരി 23നാണ് ഫൈനൽ

(കോട്ടയം സിഎംഎസ് കോളേജ്)


(തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്)