കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പിന്റെ അവസാനപാദ മൽസരങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും മംഗലപുരം കെസിഎ ഗ്രൗണ്ടിലുമായാണ് സൂപ്പർ-8 മൽസരങ്ങൾ നടന്നത്. 

കേരളത്തിലെ കാമ്പസ് ക്രിക്കറ്റിലെ മികച്ച എട്ട് ടീമുകളായ കോട്ടയം സിഎംഎസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, തൃശൂർ ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കണ്ണൂർ ശ്രീ നാരായണ കോളേജ് എന്നീ ടീമുകൾ സെമി ഫൈനൽ പ്രവേശനത്തിനായി സൂപ്പർ-8 ലീഗിൽ രണ്ട് വീതം മൽസരങ്ങളിൽ ഏറ്റുമുട്ടി. 

ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ആദ്യ സെമി ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജ് തൃശൂർ ശ്രീ കേരളവർമ്മ കോളേജിനെ നേരിടും. രണ്ടാം സെമി ഫൈനലിൽ തേവര സേക്രഡ് ഹാർട്ട് കോളേജ് തൃശൂർ സെന്റ് തോമസ് കോളേജിനെ നേരിടും. തിങ്കളാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫൈനൽ.