Asianet News MalayalamAsianet News Malayalam

കേരള കോളേജ് പ്രീമിയർ ലീഗ്; സൂപ്പർ 8 ലീഗ് മത്സങ്ങൾക്ക് തുടക്കമായി

 ഞായറാഴ്ചയാണ് ഫൈനൽ മത്സരം

kerala college premier league super 8 match
Author
Kochi, First Published Feb 20, 2020, 4:23 PM IST

ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് എക്സോട്ടിക്കയും ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള കോളേജ് പ്രീമിയർ ലീഗിന്റെ സൂപ്പർ 8 ലീഗ് മത്സങ്ങൾക്ക് തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ തമ്മിൽ ശനിയാഴ്ച്ച നടക്കുന്ന സെമിഫൈനലിൽ ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം. കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ് കേരള കോളേജ് പ്രീമിയർ ലീഗ്. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ  ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും .എയർ ഇന്ത്യ എക്സ്പ്രസ് ആണ് പ്രധാന സ്പോൺസർ. വോഡഫോണാണ് ടെലകോം പാർട്ണർ, സ്വാ ഡയമണ്ട്സ്, ഗ്ലോബൽ എജുക്കേഷൻ, അലൻ സ്കോട്ട് ഷർട്ട്സ്, ഐലേൺ ഐ എ സ് ട്രെയിനിങ് എന്നീ ബ്രാൻഡുകളാണ് മറ്റു സ്പോൺസർമാർ

സൂപ്പർ 8 ലീഗ് മത്സങ്ങളുടെ വിവരങ്ങൾ ചുവടെ

kerala college premier league super 8 match
 

Follow Us:
Download App:
  • android
  • ios