ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദക്ഷിണ മേഖല സോണിലെ രണ്ടാം സെമി ഫൈനലിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തുമ്പ സെന്റ് സേവ്യേഴ്സ്  നിശ്ചിത  20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തിരുവനന്തപുരം മാർ ഇവാനിയസ് 16 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുത്ത് ഫൈനലിലേയ്ക്ക് പ്രവേശനം നേടി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ അഭിഷേക് പ്രതാവാണ് മാൻ ഓഫ് ദി മാച്ച്