ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ മധ്യമേഖല സോണിൽ എസ് എച്ച് കോളേജ് തേവര ചാമ്പ്യൻമാരായി. തൊടുപുഴയിൽ നടന്ന ഫൈനലിൽ സെന്റ് പോൾസ് കോളേജിനെ ഏഴ് വിക്കറ്റിനാണ് എസ് എച്ച് കോളേജ് തേവര പരാജയപ്പെടുത്തിയത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കളമശേരി സെന്റ് പോൾസ് കോളേജ് 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ എസ് എച്ച് കോളേജ് തേവര ഒരു പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.  

നാല് സോണുകളിലായിട്ടാണ് കേരള കോളേജ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്. ഓരോ സോണിലെയും ആദ്യ രണ്ട് സ്ഥാനക്കാർ  ഫെബ്രുവരി ഇരുപത് മുതൽ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഫെബ്രുവരി 23നാണ് ഫൈനൽ