തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഇപ്പോൾ മൂന്നാം ശക്തിയല്ലെന്നും പ്രബല ശക്തിയായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള. 'മഴ മൂലം മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് തടസമുണ്ടാകുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കണം. 

ബിജെപി ഇപ്പോള്‍ പ്രബലശക്തിയായി. മൂന്നാം ശക്തിയല്ല. മറുഭാഗത്ത് ഒന്നാം ശക്തിയോ രണ്ടാം ശക്തിയോ ആകാന്‍ രണ്ട് മുന്നണികള്‍ മത്സരിക്കുന്നു'. ഈ 
തെരഞ്ഞെടുപ്പിൽ വലിയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബിഡിജെഎസിനെ അവിശ്വസിക്കുന്നില്ല. ബിഡിജെഎസ് ചെയർമാന്റെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. 

"