തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരായ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ബലൂണ്‍ പ്രയോഗത്തിന് സിപിഎമ്മിന്‍റെ മറുപടി. ഊതിയാലും വീർക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പരിഹസിച്ചു. 

പ്രശാന്തിന്‍റെ ജനപ്രീതിയിൽ മുല്ലപ്പള്ളിക്ക്  അസൂയയാണെന്നും ആനാവൂർ പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുല്ലപ്പള്ളി, പ്രശാന്തിനെതിരെ ബലൂണ്‍ പ്രയോഗം നടത്തിയത്. ഊതിവീര്‍പ്പിച്ച ബലൂണാണ് പ്രശാന്തെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.