തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സർക്കാർ - അർദ്ധ സർക്കാർ വിദ്യാഭ്യാസസ്ഥാനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ട് ചെയ്യാൻ പോകുന്നവരുടെ ശമ്പളം തൊഴിലുടമ തടയരുതെന്നും ഉത്തരവിറക്കി.

കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെര‍‍ഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 21 നാണ് ഉപതെരെഞ്ഞെടുപ്പ്. 24ന് വോട്ടെണ്ണൽ നടക്കും. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ നിയമാസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫിലെ പിബി അബ്ദുൾ റസാക്കിന്‍റെ ജയം ചോദ്യം ചെയ്താണ് എതിർ സ്ഥാനാർഥിയായ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ 2018 ഒക്ടോബർ 20ന് അബ്ദുൾ റസാക്ക് മരിച്ചു. പിന്നീട് സുരേന്ദ്രൻ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയും ചെയ്തിരുന്നു.