Asianet News MalayalamAsianet News Malayalam

‍ജനങ്ങള്‍ ആരുടെയും 'കോന്തല'യില്‍ കെട്ടിയിടപ്പെട്ടവരല്ല; വര്‍ഗീയതയുടെ വിഷവിത്തുകള്‍ കേരളത്തില്‍ വിരിയില്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തു നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

cm pinarayi vijayan response on ldf victory in kerala by elections
Author
Thiruvananthapuram, First Published Oct 24, 2019, 3:50 PM IST

തിരുവനന്തപുരം:  വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു. 
ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ധിച്ചു.  എല്‍ഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ട് എന്നതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജാതിമതശക്തികള്‍ക്ക് ഈ മണ്ണില്‍ വേരോടിക്കാന്‍ കഴിയില്ല. വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിലെ ദിശാസൂചകമായി മാറുകയാണ്. 

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പാലാ ആവര്‍ത്തിക്കും എന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. അത് ശരിയായി. വട്ടിയൂര്‍ക്കാവില്‍കഴിഞ്ഞ  തെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. അവിടെയാണ് നല്ല ഭൂരിപക്ഷം നേടി വി കെ പ്രശാന്ത് ജയിച്ചുകയറിയത്. അവിടെ ഫലപ്രദമായ ത്രികോണ മത്സരം കാഴ്ചവെക്കാന്‍ പോലും ബിജെപിക്കായില്ല.

ആരുടെയെങ്കിലും മുണ്ടിന്‍റെ കോന്തലയില്‍ കെട്ടിയിടപ്പെട്ടവരല്ല കേരളത്തിലെ ജനങ്ങള്‍. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുണ്ട്. മതനിരപേക്ഷതയുടചെ കരുത്താണ് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്. താനിപ്പോള്‍ പഴയതുപൊലെയൊന്നും പറയാത്തതുകൊണ്ട് കൂടുതലൊന്നും മിണ്ടാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios