അരൂര്‍: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിനെ കനത്ത മഴ തണുപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴും പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. മഴയെ അവഗണിച്ച് മണ്ഡലത്തിന്‍റെ എല്ലായിടത്തും പരമാവധി എത്താനുള്ള ശ്രമത്തിലാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. 

'മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള  സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ്  മനസിലാക്കാന്‍ സാധിക്കുന്നത്'. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന പ്രതീക്ഷിക്കുന്നതായും ഷാനുമോള്‍ ഉസ്മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.