കാസര്‍കോട് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. ബിജെപിയില്‍ നിന്ന് വോട്ടുകൾ വന്നില്ല.
- Home
- Election
- Kerala Bye-Elections 2019
- കോട്ടകള്‍ ഇളകി; മൂന്നിടത്ത് യുഡിഎഫ് വിജയം, കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി - തത്സമയം
കോട്ടകള്‍ ഇളകി; മൂന്നിടത്ത് യുഡിഎഫ് വിജയം, കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി - തത്സമയം

ഇവിഎമ്മിനൊപ്പം ഓരോ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകളും എണ്ണി ഫലം താരതമ്യം ചെയ്യും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും ജയപരാജയങ്ങൾ ഉച്ചയോടെ തന്നെ പുറത്തറിയും.
വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് ശങ്കര്‍ റൈ
എംഎൽഎമാരെ രാജിവപ്പിച്ചത് തിരിച്ചടിയായെന്ന് ഹസന്‍
എംഎൽഎമാരെ രാജിവപ്പിച്ചത് യുഡിഎഫിന് തിരിച്ചടിയായെന്ന് എം എം ഹസന്‍. തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചുവെന്ന വിലയിരുത്തലുണ്ടായെന്നും ഹസന്‍.
ശാസ്തമംഗലം എൻഎസ്എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു
ശാസ്തമംഗലം എൻഎസ്എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു. മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തനാണ് ചാണമെറിഞ്ഞതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പൊലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇതിനിടെയാണ് മദ്യപിച്ചെത്തിയാള്‍ ചാണകമെറിഞ്ഞത്. ഇയാളെ ഉടൻ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടിയെന്ന് വി എം സുധീരന്‍
രൂക്ഷ വിമർശനവുമായി വി.എം. സുധീരൻ. യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടി. തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകും. ആരാണ് പ്രശ്നമെന്നും എന്താണ് പാളിച്ചയെന്ന് പറഞ്ഞെ മതിയാകൂ. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക മാത്രമാണ് പരിഹാരമെന്നും സുധീരന്‍.
വട്ടിയൂർക്കാവ്, കോന്നി വിജയം വലിയ മുന്നേറ്റം, അരൂരിലെ തോല്‍വി മങ്ങലേല്‍പിച്ചു: കോടിയേരി ബാലകൃഷ്‌ണന്‍
സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
"അരൂരിലെ തോൽവി മങ്ങൽ ഏൽപ്പിച്ചു. തോൽവി പ്രത്യേകം പരിശോധിക്കും. വട്ടിയൂർക്കാവ്, കോന്നി വിജയം വലിയ മുന്നേറ്റവും സർക്കാരിനുള്ള അംഗീകാരവുമാണ്. പ്രതിപക്ഷത്തിന്‍റെ നശീകരണ സമീപനത്തിനുള്ള മറുപടി കൂടിയാണ് വിജയം. ആർഎസ്എസിന്‍റെ എല്ലാ പ്രതീക്ഷയും തകർന്നു. അരൂരിൽ ബിജെപി വോട്ടുകൾ ഗണ്യമായി കുറഞ്ഞു. ജാതിമതശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് എതിരായ ജനങ്ങളുടെ പ്രതികരണം" ആണ് ഇതെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിന് അവിശ്വസനീയ തിരിച്ചുവരവ്; ഹരിയാനയിൽ തൂക്കുസഭ
ഹരിയാനയില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. നേതൃത്വത്തെ പോലും ഞെട്ടിച്ച് കോൺഗ്രസ് അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സർക്കാർ രൂപീകരണത്തിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടിയുടെ നിലപാട് നിർണ്ണായകമാകും.
തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ മുന്നില്‍
തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെ മുന്നേറ്റം. കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ നംഗുനേരിയിൽ പതിനയ്യായിരത്തിലധികം വോട്ടിനാണ് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ആർ നാരായണൻ മുന്നിട്ട് നിൽക്കുന്നത്. ഡിഎംകെയുടെ സിറ്റിങ്ങ് സീറ്റായ വിക്രവാണ്ടിയിൽ നാൽപതിനായിരത്തിലധികമാണ് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി മുത്തമിഴ്സെൽവന്റെ ലീഡ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ പിന്നോക്കം പോയ മണ്ഡലങ്ങളിലാണ് ഇത്തവണ അണ്ണാ ഡിഎംകെയുടെ മുന്നേറ്റം. പുതുച്ചേരിയിലെ കാമരാജ് നഗറിൽ കോൺഗ്രസിന്റെ ജോൺകുമാർ 7170 വോട്ടുകൾക്ക് വിജയിച്ചു.
കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞുവെന്ന് രമേശ് ചെന്നിത്തല
ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പോലും കേരളത്തില്‍ ജയിക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ അരൂര്‍ പിടിച്ചെടുത്തത് വലിയ നേട്ടമാണ്. എങ്കിലും കോണ്‍ഗ്രസിന്‍റെ രണ്ട് സീറ്റുകള്‍ നഷ്ടമായ സാഹചര്യം പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ്.
സര്‍ക്കാരിനുള്ള അംഗീകാരം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി
ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടിയേരി.
മഞ്ചേശ്വരത്തെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില
യുഡിഎഫ് എം സി ഖമറുദ്ദീന്‍ 65407
എന്‍ഡിഎ രവീശ തന്ത്രി 57484
എല്‍ഡിഎഫ് എം ശങ്കര്‍ റൈ 38233
എറണാകുളത്തെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില
| 1 | UDF | 2 | T. J. Vinod | INC | 37891 |
| 2 | IND | 8 | Manu Roy | IND | 34141 |
| 3 | NDA | 1 | C. G. Rajagopal | BJP | 13351 |
മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം നിറം മങ്ങിയ ജയത്തിലേക്ക്
മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം നിറം മങ്ങിയ ജയത്തിലേക്ക്. എൻസിപി കോൺഗ്രസ് സഖ്യം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാൻ കഴിഞ്ഞില്ല. സഖ്യസർക്കാരിൽ അധികാരം തുല്യമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി.
ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 35 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു.
കോന്നിയിലെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില
| 1 | LDF | 1 | K.U. Jenish Kumar | CPI(M) | 54099 |
| 2 | UDF | 2 | P. Mohanraj | INC | 44146 |
| 3 | NDA | 3 | K. Surendran | BJP | 39786 |
സഹതാപം പറഞ്ഞ് വോട്ടു വാങ്ങിയെന്ന് ആരിഫ്
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സഹതാപം പറഞ്ഞ് വോട്ടു വാങ്ങിയെന്ന് എ എം ആരിഫ്. പ്രചാരണം അത്തരത്തിലായിരുന്നുവെന്നും എംപി.
ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന് മനു സി പുളിക്കല്‍
അരൂരില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍. ഷാനിമോളെ അഭിനന്ദിക്കുന്നെന്നും മനു.
അരൂരില്‍ കൈപ്പത്തിയുടെ ഉയര്‍ച്ച
അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് അട്ടിമറി വിജയം.
ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഷാനിമോള്‍
ഐകൃജനാധിപത്യ മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനം മൂലമാണ് വിജയമെന്ന് ഷാനിമോള്‍ ഉസ്മാന്‍
വട്ടിയൂര്‍ക്കാവിലെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില
| 1 | LDF | 1 | V. K. Prasanth | CPI(M) | 54830 |
| 2 | UDF | 2 | K. Mohankumar | INC | 40365 |
| 3 | NDA | 3 | S. Suresh | BJP | 27453 |
ലീഡ് വര്‍ധിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍
ഇടത് കോട്ടയായ അരൂരില്‍ വിജയം ഉറപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍.