അഞ്ച് അങ്കത്തട്ടുകളിൽ കേരളം വിധിയെഴുതുന്നു, കനത്ത മഴ, ആദ്യനിമിഷങ്ങളിൽ തിരക്ക് കുറവ് - തത്സമയം

kerala by election 2019 polling live updates

7:00 PM IST

എറണാകുളത്ത് ചില ബൂത്തുകളിൽ കറന്‍റില്ല

എറണാകുളം മണ്ഡലത്തിലെ 122, 123 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകും. കറന്‍റില്ല.

7:00 AM IST

പോളിംഗ് തുടങ്ങി, മഞ്ചേശ്വരത്തെ ആദ്യ വോട്ടർ ശങ്കർ റൈ

മഞ്ചേശ്വരത്ത് ആദ്യ സ്ഥാനാർത്ഥിയായി ശങ്കർ റൈ. പുത്തിഗെ പഞ്ചായത്തിൽ അംഗടിമുഗർ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 165-ാം ബൂത്തിലാണ് റൈ വോട്ട് ചെയ്തത്. 

6:58 AM IST

സംസ്ഥാനത്തെമ്പാടും കനത്ത മഴ, പോളിംഗിനെ ബാധിക്കാൻ സാധ്യത

എറണാകുളം, തിരുവനന്തപുരം, കോന്നി, അരൂർ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നു. മഞ്ചേശ്വരത്ത് മഴ കുറവ്. പോളിംഗിനെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. 

6:57 AM IST

അരൂരിലും കനത്ത മഴ

അരൂരിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. മോക്ക് പോൾ അവസാനിക്കാറായി.

6:55 AM IST

എറണാകുളത്ത് കനത്ത മഴ, തീരെ തിരക്കില്ല

പലയിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്നു. 

6:51 AM IST

മോക് പോളിംഗ് പൂർത്തിയാകുന്നു, പോളിംഗിലേക്ക്

എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിൽ മോക് പോളിംഗ് പൂർത്തിയാകുന്നു.

6:50 AM IST

അഞ്ചിലങ്കം ആ‌ർക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസിൽ എല്ലാ വിവരങ്ങളും തത്സമയം

ലൈവ് ടിവി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തത്സമയവിവരങ്ങളറിയാൻ ഏഷ്യാനെറ്റ് ന്യൂസ്, ഇവിടെ ക്ലിക്ക് ചെയ്യുക

വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി. പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണം ആര്‍ക്ക് അനുകൂലമാകും?