Asianet News MalayalamAsianet News Malayalam

ഭഗവാന്‍ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കുന്നു; ശബരിമല വിഷയം എല്‍ഡിഎഫിനെ തുണയ്ക്കുമെന്നും ഇപി ജയരാജന്‍

വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി

kerala minister ep jayarajan on sabarimala ayyappan help ldf
Author
Thiruvananthapuram, First Published Oct 8, 2019, 6:09 PM IST

തിരുവനന്തപുരം: ഭഗവാൻ അയ്യപ്പൻ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എല്‍ ഡി എഫിന് അനുകൂലമായി ഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം തങ്ങൾക്കൊപ്പമാണെന്നും ഇ പി അഭിപ്രായപ്പെട്ടു.

വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

ജി സുധാകരന്റെ പൂതന പ്രയോഗത്തിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂതന എന്നാൽ സാഹിത്യപ്രയോഗമാണെന്നും മാനസികവിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കൾ ഇതുപോലുളള നിസാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇ പി വിവരിച്ചു.

Follow Us:
Download App:
  • android
  • ios