Asianet News MalayalamAsianet News Malayalam

'വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും രാഷ്ട്രീയമാണ് വേണ്ടത്': വട്ടിയൂര്‍ക്കാവില്‍ സജീവമായി കുമ്മനം

ആരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. വ്യക്തിഹത്യ നടത്തുന്നത് ബിജെപിയുടെ ശൈലിയുമല്ല. മന്ത്രി കടകംപള്ളിക്കു മറുപടി പറയുകമാത്രമാണ് ചെയ്തതെന്നും കുമ്മനം

kummanam rajasekharan election campaign vattiyoorkavu
Author
Thiruvananthapuram, First Published Oct 9, 2019, 9:00 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ, വോട്ടര്‍മാര്‍ക്കുമുന്നില്‍ ചര്‍ച്ചചെയ്യുന്നത് വികസനവും വിശ്വാസവുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നാളിതുവരെ വികസനത്തിന്‍റെ പേരില്‍ ജനങ്ങളെ പറ്റിച്ചിരുന്ന ഇടതുപക്ഷത്തിന് വട്ടിയൂര്‍ക്കാവിലെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള അര്‍ഹതയില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു. പേരൂര്‍ക്കടയില്‍ എന്‍ഡിഎ ഏരിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

കുമ്മനത്തിന്‍റെ വാക്കുകള്‍

വികസനത്തിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനു പകരം വ്യക്തിഹത്യയാണ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. വ്യക്തിഹത്യ നടത്തുന്നത് ബിജെപിയുടെ ശൈലിയുമല്ല. മന്ത്രി കടകംപള്ളിക്കു മറുപടി പറയുകമാത്രമാണ് ചെയ്തത്. വികസനം നടപ്പാക്കുന്നതിനും വിശ്വാസ സംരക്ഷണത്തിനുമായുള്ള വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പുകളെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ബിജെപി ഭരണത്തില്‍ രാജ്യമെങ്ങും വികസനക്കുതിപ്പാണ് സംഭവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സര്‍വ്വ മേഖലകളിലും വിവിധ തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു. ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമാണ്. എന്നാല്‍ നിരാശയിലായ കോണ്‍ഗ്രസ് പാര്‍ട്ടി ബാലിശമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ അഴിമതി മുക്തിമാക്കി വികസനക്കുതിപ്പിലേക്ക് നരേന്ദ്രമോദി നയിച്ചു. വട്ടിയൂര്‍ക്കാവിലും അതു തന്നെ സംഭവിക്കും. എന്‍ഡിഎ വട്ടിയൂര്‍ക്കാവില്‍ വിജയിക്കുകയും കോണ്‍ഗ്രസ് മുക്തമാകുകയും ചെയ്യുമ്പോള്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ ഇവിടെയും നടപ്പിലാകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios