Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയാണ് ശരി'; ജാതി-മത-വര്‍ഗീയതയ്ക്കെതിരെ നിലപാടെടുത്ത പിണറായിയുടെ വിജയമാണിതെന്ന് ശാരദക്കുട്ടി

യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകൾ, കഷ്ടിച്ചുള്ള കടന്നുകൂടലുകൾ 2021 ൽ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂർക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്

saradakutty praises pinarayi vijayan for election victory
Author
Thiruvananthapuram, First Published Oct 24, 2019, 5:36 PM IST

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ജാതിയും മതവും വർഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങൾ ഉറപ്പിച്ചുപറയുന്നതാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ കുറിപ്പ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്.

ജാതിയും മതവും വർഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങൾ ഉറപ്പിച്ചു പറയുമ്പോൾ അതു തന്നെയാണ് ശരി. വട്ടിയൂർക്കാവും കോന്നിയും പറയുന്നത് അതാണ്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും. വി കെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനങ്ങൾ.

ആകുന്ന വിധത്തിലെല്ലാം സർക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങൾക്കിടയിലും ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം.

യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകൾ, കഷ്ടിച്ചുള്ള കടന്നുകൂടലുകൾ 2021 ൽ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂർക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തിൽ പങ്കുചേരുന്നു.

വിജയം നൽകിയ സന്ദർഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ചു കൊണ്ട് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്.

 

Follow Us:
Download App:
  • android
  • ios