'അരൂരിൽ മൂവർണ്ണകൊടി പാറിക്കാൻ ഒപ്പം നിന്നവര്‍ക്ക് ഒരായിരം നന്ദി'; ഷാനിമോൾ ഉസ്മാൻ
അരൂരിൽ മൂവർണ്ണകൊടി പാറിക്കുവാൻ ഒപ്പം നിന്ന ഏവർക്കും ഒരായിരം നന്ദി. നമ്മുടെ ഈ വിജയം അരൂരിലെ ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്- ഷാനിമോള്‍
ആലപ്പുഴ: കഴിഞ്ഞ 54 വര്‍ഷമായി ഇടതു പക്ഷത്തിനൊപ്പമായിരുന്ന അരൂരില്‍ ചെങ്കൊടി മാറ്റിക്കെട്ടി മൂവര്‍ണക്കൊടി പാറിക്കാന്‍ ഒടുവില്‍ ഷാനിമോള്‍ ഉസ്മാന് തന്നെ വേണ്ടി വന്നു കോണ്‍ഗ്രസിന്. എന്നും കോണ്‍ഗ്രസിന്റെ ചാവേറായി മാത്രം ഒതുങ്ങിയ ഷാനിമോള്‍ക്ക് ഇടതോരം ചേര്‍ന്ന് മാത്രം സഞ്ചരിച്ചിരുന്ന അരൂരിലെ പോരാട്ട വിജയം ഇരട്ടി മധുരമുള്ളതാണ്. തന്നെ വിജയിപ്പിച്ച അരൂരിലെ വോട്ടര്‍മാരോട് നന്ദി അറിയിച്ചിരിക്കുകയാണ് ഷാനി മോള്.
അരൂരിൽ മൂവർണ്ണകൊടി പാറിക്കുവാൻ ഒപ്പം നിന്ന ഏവർക്കും ഒരായിരം നന്ദി. നമ്മുടെ ഈ വിജയം അരൂരിലെ ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരമാണ്- ഷാനിമോള്‍ ഉസ്മാന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അരൂരിൽ മൂവർണ്ണകൊടി പാറിക്കുവാൻ ഒപ്പം നിന്ന ഏവർക്കും ഒരായിരം നന്ദി.
ഈ കഴിഞ്ഞ അരൂർ ഉപതിരഞ്ഞെടുപ്പിൽ എനിക്കു വോട്ടു നൽകിയ 69,356 വോട്ടർമാർക്കും, രാവിനെ പകലാക്കി, എണ്ണയിട്ട യന്ത്രം പോലെ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച നേതാക്കന്മാർക്കും, പ്രവർത്തകർക്കും, അരൂരിലെ മുഴുവൻ ജനങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും ഒരായിരം നന്ദി.
അതോടൊപ്പം ഇന്ത്യയുടെ പലഭാഗത്ത് നിന്നും, വിദേശരാജ്യങ്ങളിൽ നിന്നും നവമാധ്യമങ്ങൾ വഴിയും , നേരിട്ടും പ്രചരണത്തിനും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ഭാഗമായ ഏവർക്കും ഹൃദയത്തിൽ തൊട്ട് ഞാൻ നന്ദി രേഖപെടുത്തുന്നു.
നമ്മുടെ ഈ വിജയം അരൂരിലെ ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരം. അരൂരിന്റ സമഗ്ര വികസനത്തിന് നമുക്കൊരുമിച്ച് മുന്നേറാം, അതിന് നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
ഏവർക്കും ഒരിക്കൽ കൂടി നന്ദി.
എന്ന് നിങ്ങളുടെ സ്വന്തം
ഷാനിമോൾ ഉസ്മാൻ