Asianet News MalayalamAsianet News Malayalam

ശബരിമല വികസനവാദങ്ങള്‍; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് യുഡിഎഫും ബിജെപിയും രംഗത്ത്

വികസനം പറഞ്ഞ് പിണറായി ജനങ്ങളെ കളിപ്പിക്കുകയാണെന്ന് ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയിൽ എന്ത് വികസനമാണ് നടന്നതെന്ന് കുമ്മനവും ചോദിച്ചു.

udf and bjp against pinarayi vijayan on  sabarimala development arguments
Author
Thiruvananthapuram, First Published Oct 17, 2019, 4:29 PM IST

തിരുവനന്തപുരം: ശബരിമല വികസനവാദങ്ങളിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് യുഡിഎഫും ബിജെപിയും രംഗത്ത്. വികസനം പറഞ്ഞ് പിണറായി ജനങ്ങളെ കളിപ്പിക്കുകയാണെന്ന് ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയിൽ എന്ത് വികസനമാണ് നടന്നതെന്ന് കുമ്മനവും ചോദിച്ചു.

ശബരിമല വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക് ശബരിമല വികസനമാണ്. അഞ്ച് മണ്ഡലങ്ങളിലും ശബരിമലയിലെ വികസനങ്ങളുടെ കണക്കുകളാണ് മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ പിണറായിയെ വെല്ലുവിളിച്ച് രംഗത്തിറങ്ങി. വികസനം പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കളിപ്പിക്കുകയാണെന്നും ശബരിമല വികസന വാദങ്ങൾ തെറ്റാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറ്റ് അവകാശവാദങ്ങളിലും യഥാർത്ഥ കണക്കുകൾ പുറത്തുവിടുമെന്നാണ് ഉമ്മൻചാണ്ടിയുടെ വെല്ലുവിളി.

ശബരിമലയിൽ എന്ത് വികസനമാണ് നടത്തിയതെന്ന് കുമ്മനം രാജശേഖരനും ചോദിച്ചു. ശബരിമല മുൻ നിർത്തി എൽഡിഎഫ് വോട്ട് തേടുന്നത് ബാലിശമാണെന്ന് കുമ്മനം പറഞ്ഞു. പ്രചാരണം ഫിനിഷിംഗ് പോയിന്‍റിലേക്ക് നീങ്ങുമ്പോൾ വിശ്വാസ വിവാദങ്ങൾക്കൊപ്പം വികസന തർക്കങ്ങളിലേക്കും ഫോക്കസ് മാറുന്നത് ശ്രദ്ധേയമാണ്. നാളെ എ.കെ.ആന്‍റണികൂടി പ്രചാരണത്തിനിറങ്ങുന്നതോടെ വികസനത്തര്‍ക്കം കൂടുതൽ മുറുകുമെന്നുറപ്പാണ്.

Read More: 'അരൂരിൽ മഞ്ഞ കൊടി പിടിച്ച സിപിഎം വൈകാതെ കാവി കൊടി പിടിക്കും': കുമ്മനം രാജശേഖരൻ

Follow Us:
Download App:
  • android
  • ios