മൈലപ്ര,മലയാപ്പുഴ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ആണ് യുഡിഎഫിന് ലീഡ് പിടിക്കാനായത്.

പത്തനംതിട്ട: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ആദ്യഘട്ടത്തില്‍ പുറത്തു വന്ന ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 440 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍ രാജ് ലീഡ് ചെയ്യുകയാണ്. മൈലപ്ര,മലയാപ്പുഴ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ആണ് യുഡിഎഫിന് ലീഡ് പിടിക്കാനായത്. ക്രൈസ്തവ മേഖലയായ ഈ സ്ഥലങ്ങള്‍ യുഡിഎഫ് അനുകൂലമേഖലയായാണ് അറിയപ്പെടുന്നത്. ആദ്യറൗണ്ടില്‍ ശക്തികേന്ദ്രങ്ങളില്‍ നിന്നു തന്നെ ലീഡ് പിടിക്കാനായത് യുഡിഎഫ് ക്യാംപിന് ആശ്വാസം നല്‍കുന്നുണ്ട്.