വട്ടിയൂ‍ർക്കാവ്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇടതുമുന്നണി സ്ഥാനാ‍ർത്ഥി വികെ പ്രശാന്ത് ലീഡ് നിലനി‍ർത്തുന്നതാണ് കാണാനാവുന്നത്. ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ 638 വോട്ടിന് വികെ പ്രശാന്ത് മുന്നിലാണ്. യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ച സ്ഥലങ്ങളാണ് വികെ പ്രശാന്ത് മുന്നേറിയത്.

ആദ്യ റൗണ്ടിൽ കിടങ്ങൂ‍ർ അടക്കമുള്ള മേഖലകളിൽ മികച്ച ലീഡ് നേടാനാവുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങളിലാണ് വികെ പ്രശാന്ത് മുന്നിലെത്തിയത്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂ‍ർക്കാവ്. പോസ്റ്റൽ വോട്ടുകളും ഇമെയിലായി ലഭിച്ച വോട്ടുകളുമാണ് ആദ്യമെണ്ണിയത്. ഇന്നലെ വരെ 55 തപാൽ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്) ലഭിച്ചിരുന്നു.

പോസ്റ്റൽ വോട്ട് നില

വി.കെ. പ്രശാന്ത് - 35
കെ. മോഹൻകുമാർ - 17
എസ്. സുരേഷ് -  2
അസാധു - 1

രണ്ടാം റൗണ്ടിൽ, നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് എച്ച്.എസ്.എസിലെ മൂന്നു ബൂത്ത്, പേരൂർക്കട കൊൺകോഡിയ ലൂഥറൻ ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നു ബൂത്ത്, കുശവർക്കൽ യു.പി. സ്‌കൂളിലെ രണ്ടു ബൂത്ത്, കുടപ്പനക്കുന്ന യു.പി. സ്‌കൂളിലെ മൂന്നു ബൂത്ത്, പേരൂർക്കട ജി.എച്ച്.എസ്.എസിലെ മൂന്നു ബൂത്ത് എന്നിവയാണ് എണ്ണുന്നത്.