രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും വെള്ളാപ്പള്ളി

പത്തനാപുരം: മുന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍റെ വാഗ്ദാനം തള്ളി വെളളാപ്പളളി നടേശന്‍. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനമെന്നതിനപ്പുറം, ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എസ്എന്‍ഡിപി യോഗത്തിനില്ല. എല്ലാ മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പത്തനാപുരത്ത് പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ ഇപ്പോൾ ആരെയും പിന്തുണയ്ക്കുന്നില്ലന്നും വെളളാപ്പളളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന ത്രികോണ മത്സരമാണ് എല്ലായിടത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.