Asianet News MalayalamAsianet News Malayalam

ആരാകും ആ ഭാ​ഗ്യശാലി ? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FP 222850 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് 1 കോടി രൂപയുടെ സമ്മാനം.

kerala-lottery-karunya-plus-kn-477-result-today-6-7-2023-nrn
Author
First Published Jul 6, 2023, 8:29 AM IST

തിരുവനന്തപുരം: എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ kn-477 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ നാല് മണി മുതൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന് ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FP 222850 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് 1 കോടി രൂപയുടെ സമ്മാനം. മനോജ് ഡി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം FX 473158 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് പാലക്കാട് ആണ് 
ടിക്കറ്റ് വിറ്റത്. ഹാജ ഹുസൈൻ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും സമ്മാനാർഹന് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery Result : ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വർഷത്തെ മൺസൂൺ ബമ്പർ ടിക്കറ്റ് വിൽപ്പന പുരോ​ഗമിക്കുകയാണ്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഈ മാസം നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Follow Us:
Download App:
  • android
  • ios