Asianet News MalayalamAsianet News Malayalam

വില വർധന; ലോട്ടറി ടിക്കറ്റ് വിൽപനയിൽ 50% വരെ കുറവെന്ന് ഏജൻസികൾ

നേരത്തെ ടിക്കറ്റ് വില 20 രൂപയിൽ നിന്ന് 30 ആക്കിയപ്പോഴും ഇതേ സ്ഥിതി ആയിരുന്നു. അന്ന് മാസങ്ങൾക്ക് ശേഷമാണ്  നഷ്ടത്തിൽ നിന്ന് കച്ചവടക്കാർ കരകയറിയത്.

agencies say sales are falling after lottery price hikes
Author
Ernakulam, First Published Mar 9, 2020, 9:21 AM IST

എറണാകുളം: മാർച്ച് ഒന്ന് മുതൽ ലോട്ടറി ടിക്കറ്റ് വില 40 രൂപ ആക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഏജൻസികൾക്കും ചെറുകിട കച്ചവടക്കാർക്കും വൻ നഷ്ടമുണ്ടായതായി കണക്കുകൾ. വില കൂടിയതിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ടിക്കറ്റ് വിൽപനയിൽ 50% വരെ  കുറവുണ്ടായതായാണ് പ്രമുഖ ലോട്ടറി ഏജൻസികളുടെ വെളിപ്പെടുത്തൽ. 

ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് വിലയും സമ്മാന ഘടനയും നടപ്പാക്കിയത്. കൊണ്ടുനടന്ന് വിൽക്കുന്നവർ നേരത്തെ 150 ടിക്കറ്റുകൾ വരെയാണ് ഏജൻസികളിൽ നിന്ന് ഓരോ ദിവസവും വാങ്ങിയിരുന്നത്. ഇതിന്റെ ഭൂരിഭാ​ഗവും വിറ്റു പോകുമായിരുന്നു. 

എന്നാൽ, വില വർധനയിൽ സ്ഥിതികൾ മാറി മറിഞ്ഞു. ഇപ്പോൾ പരമാവധി 50-75 ടിക്കറ്റുകളെ കച്ചവടക്കാർ വാങ്ങുന്നുള്ളൂ. ഇതിൽ തന്നെ ഏറിയ ശതമാനവും വിൽക്കാതെ ബാക്കിയാവുന്നുമുണ്ട്. ഇങ്ങനെ ബാക്കി വരുന്ന ടിക്കറ്റുകൾ ഏജൻസികൾ തിരിച്ചെടുക്കില്ലെന്നതിനാൽ ഈ നഷ്ടം വിൽപനക്കാർ തന്നെ സഹിക്കേണ്ടിയും വരുന്നു.

Read Also: മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങൾ

500-1000 രൂപയുടെ നഷ്ടമാണ് പല ദിവസങ്ങളിലും ഉണ്ടാകുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. കാരുണ്യ ലോട്ടറിയുടെ വില 10 രൂപ കുറച്ച് ബമ്പർ ഒഴികെ ഉള്ള മറ്റെല്ലാ ടിക്കറ്റുകൾക്കും പത്ത് രൂപ വീതവുമാണ് കൂടിയത്. അതേസമം, ആദ്യ ഘട്ടത്തിൽ ചെറിയ മാന്ദ്യമുണ്ടായാലും അധികം വൈകാതെ വിൽപന ഉഷാറാകുമെന്നാണ് ലോട്ടറി അധികൃതരുടെ വാദം. നേരത്തെ ടിക്കറ്റ് വില 20 രൂപയിൽ നിന്ന് 30 ആക്കിയപ്പോഴും ഇതേ സ്ഥിതി ആയിരുന്നു. അന്ന് മാസങ്ങൾക്ക് ശേഷമാണ്  നഷ്ടത്തിൽ നിന്ന് കച്ചവടക്കാർ കരകയറിയത്.

Follow Us:
Download App:
  • android
  • ios