- ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തേണ്ടതുണ്ട്.
- 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കണം.
- ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
- ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
- Home
- Kerala Lottery
- 400 രൂപ മുടക്കിയോ ? കീശയിലാവുക 20 കോടി ! ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്, അറിയേണ്ടതെല്ലാം
400 രൂപ മുടക്കിയോ ? കീശയിലാവുക 20 കോടി ! ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്, അറിയേണ്ടതെല്ലാം

ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് ഇന്ന് അവസാനമാകുകയാണ്. ക്രിസ്മസ്- പുതുവത്സര ബമ്പറിന്‍റെ നറുക്കെടുപ്പ് ഇന്ന് ഉച്ച തിരിഞ്ഞ് 2 മണിക്ക് നടക്കും. BR 107 എന്ന സീരീസ് ആണ് നറുക്കെടുക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ക്രിസ്മസ് ബമ്പറിന്‍റെ രണ്ടാം സമ്മാനവും 20 കോടിയാണ്. ഒരാൾക്ക് 1 കോടി വച്ചാണ് രണ്ടാം സമ്മാനം ലഭിക്കുക. 400 രൂപ ടിക്കറ്റ് വിലയുള്ള ബമ്പറിനായി അവസാനലാപ്പിലും ഒട്ടനവധി ഭാഗ്യാന്വേഷികളാണ് എത്തുന്നത്.
2026 Christmas Bumper BR 107 LIVE: ഷെയറിട്ട് ബമ്പറെടുത്തവർ ശ്രദ്ധിക്കേണ്ടത്
2026 Christmas Bumper BR 107 LIVE: പത്ത് സീരീസുകളില്‍ നറുക്കെടുപ്പ്
XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പറിന്‍റെ നറുക്കെടുപ്പ് നടക്കുക.
2026 Christmas Bumper BR 107 LIVE: ഒന്നാം സമ്മാനം 20 കോടി, മറ്റ് സമ്മാനത്തുകകള്‍ ഇങ്ങനെ
ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്)
സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്
അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്
ആറാം സമ്മാനം: 5,000 രൂപ
ഏഴാം സമ്മാനം: 2,000 രൂപ
എട്ടാം സമ്മാനം: 1,000 രൂപ
ഒൻപതാം സമ്മാനം: 500 രൂപ
പത്താം സമ്മാനം: 400 രൂപ
കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങൾ ലഭിക്കുന്നു.
2026 Christmas Bumper BR 107 LIVE: ക്രിസ്മസ് ബമ്പര്‍ നറുക്കെടുപ്പ് എവിടെ ? എപ്പോള്‍ ? എത്ര മണിക്ക് ?
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ് ബമ്പര്‍ നറുക്കെടുപ്പ് ഉച്ച തിരിഞ്ഞ് 2 മണിക്ക് നടക്കും. തിരുവനന്തപും ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക.