മണ്‍സൂണ്‍ ബമ്പറില്‍ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഒന്നാം സമ്മാനാര്‍ഹമായ അതേ നമ്പറിലെ മറ്റ് നാല് പരമ്പരകള്‍ക്കായി ഒരു ലക്ഷം രൂപയുടെ നാല് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ 2026 ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍. കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വഴിയാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ നിന്നും പൊതുജനങ്ങള്‍ക്കായി ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നത്. ബിആര്‍ 110 നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിക്ക് എംഎ, എംബി, എംസി, എംഡി, എംഇ എന്നിങ്ങനെ അഞ്ച് പരമ്പരകളിലായി ടിക്കറ്റുകള്‍ ലഭ്യമാകും.
മണ്‍സൂണ്‍ ബമ്പറില്‍ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഒന്നാം സമ്മാനാര്‍ഹമായ അതേ നമ്പറിലെ മറ്റ് നാല് പരമ്പരകള്‍ക്കായി ഒരു ലക്ഷം രൂപയുടെ നാല് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകളിലായി അഞ്ച് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകളിലായി അഞ്ച് പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകളിലായി അഞ്ച് പേര്‍ക്കും ലഭിക്കും.
കൂടാതെ അവസാന നാലക്ക നറുക്കെടുപ്പിലൂടെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉള്‍പ്പെടെ ഏകദേശം മൂന്ന് ലക്ഷത്തിലേറെ സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നുണ്ട്. 250 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില. നറുക്കെടുപ്പ് 2026 ജൂലൈ 18 ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നടക്കും.
അതേസമയം, ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. സ്ഥിരമായി ലോട്ടറി എടുക്കുന്ന പൊന്നൻ ലോട്ടറി കച്ചവടക്കാരൻ കൂടിയാണ്. 12 കോടി രൂപയിൽ നിന്ന് നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് ഏകദേശം 7.5 കോടി മുതൽ 7.6 കോടി രൂപ വരെയാണ് സമ്മാനാർഹന് ലഭിക്കുക.



